വീട് കുത്തിത്തുറന്ന് 25 പവനും 10,000 രൂപയും കവര്‍ന്നു

TVM-MOSHANAMപാറശാല: അടച്ചിട്ടിരുന്ന വീട്ടില്‍ നിന്നും ഇരുപത്തിയഞ്ചു പവന്‍ സ്വര്‍ണവും പതിനായിരം രൂപയും മോഷ്ടിച്ചു. വിരാലി ദേവാലയത്തിനു സമീപം പ്രതീക്ഷയില്‍ പ്രദീപിന്റെ വീട്ടിലാണ് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. സര്‍ക്കാര്‍ ജീവനക്കാരായ പ്രദീപും ഭാര്യയും കൊല്ലത്താണ് താമസിക്കുന്നത്. ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വന്നുപോകാറാണ് പതിവ്.

സമീപത്തെ വീട്ടിലെ പണിക്കാരുടെ പണിയായുധങ്ങള്‍ ഇന്നലെ രാവിലെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം അറിയുന്നത്. എസി ഇളക്കിമാറ്റി വീട്ടില്‍ കയറുവാന്‍ നടത്തിശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുന്‍വശത്തെ കതക് തകര്‍ത്ത് അകത്ത് കയറി മോഷണം നടത്തുകയായിരുന്നു. സമീപവാസികള്‍ പ്രദീപിനേയും പോലീസിനേയും അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ട വിവരം മനസിലായത്.

Related posts