തെന്നിന്ത്യയിലെ തിരക്കേറിയ താരമാണ് അമലപോള്‍. ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന സിനിമയിലൂടെ ആയിരുന്നു അമല പോളിന്റെ അരങ്ങേറ്റം. തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചു.
അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും ഗ്ലാമര്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ അമല വ്യക്തിജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ നേരിട്ട വ്യക്തിയാണ്.
അതേസമയം ജീവിതത്തിലുണ്ടായ തിരിച്ചറിവുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോള്‍. ഐഎന്‍എസിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ തുറന്നു പറച്ചില്.
വ്യക്തിപരമായി ചെയ്ത കാര്യങ്ങള്‍ എല്ലാം തന്റെ ജോലിയിലും തിരിച്ചും പ്രതിഫലിച്ചു എന്നാണ് അമല പോള്‍ പറയുന്നത്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…ജീവിതത്തെയും സിനിമയെയും വേര്‍തിരിക്കാനുളള കല എനിക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം. 2019 വരെ അങ്ങനെയാണ് കാര്യങ്ങള്‍ പോയ്കൊണ്ടിരുന്നത്.
എന്നാല്‍ 2020 എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വര്‍ഷമാണ്. അച്ഛന്റെ മരണശേഷം വളരെ ബോധപൂര്‍വ്വം ഞാന്‍ മുന്നോട്ടുപോയി.
അത് എന്നെ സംബന്ധിച്ചിടത്തോളം ആത്മ പരിശോധനയുടെ ഘട്ടമായിരുന്നു. ആ തിരിച്ചറിവ് വന്നപ്പോള്‍ ഞാന്‍ നഗ്നയായത് പോലെ തോന്നി.
ഒരു തുറന്ന പുസ്തകം പോലെ. എന്റെ സ്വകാര്യ ജീവിതം എല്ലാം പുറത്തായതിനാല്‍ എനിക്ക് സ്വന്തമായി ഒന്നും ഇല്ലെന്ന തിരിച്ചറിവ് ഉണ്ടായിരുന്നു. എനിക്ക് ചെയ്യാന്‍ കഴിയുന്നതിനപ്പുറം എന്റെ ജീവിതം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് തോന്നി.
തിരിഞ്ഞു നോക്കുമ്പോള്‍, എനിക്ക് ഇതിനെക്കുറിച്ച് മോശമായി തോന്നുന്നു. പക്ഷേ അതൊന്നും നിയന്ത്രിക്കാന്‍ എനിക്ക് കഴിയില്ലെന്ന് മനസിലാക്കാനുള്ള തിരിച്ചറിവ് എനിക്കുണ്ട്, കിട്ടിയ സൗഭാഗ്യങ്ങളെ ഉള്‍ക്കൊണ്ട് എനിക്ക് മനോഹരമായി മുന്നോട്ട് പോകാം ജീവിതത്തില്‍.
എനിക്ക് ഒരു സാമൂഹിക ഉത്തരവാദിത്തം ഉണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു. എന്റെ കാര്യം മാത്രമല്ല, അതങ്ങനെയാണ്.
ഇപ്പോള്‍ എനിക്കൊരു ചോയ്സുണ്ടെന്നും അമല പറഞ്ഞു. മുന്‍പ് എനിക്ക് അത് അറിയില്ലായിരുന്നു. ഇന്ന് എനിക്ക് എന്റെ സ്വകാര്യ ജീവിതവും സിനിമാ ജീവിതവും വേര്‍തിരിച്ച് കാണാന്‍ കഴിയുന്നു.
എല്ലാവര്ക്കും ജീവിതത്തില്‍ ഓരോ ഘട്ടങ്ങളുണ്ടാവും. ഞാന്‍ അത് തിരിച്ചറിഞ്ഞതുപോലെ എല്ലാവരും ഒരിക്കല്‍ അത് തിരിച്ചറിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇപ്പോള്‍ ആ പോയിന്റില്‍ എത്തിയതിന് ശേഷം ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആണെന്നും അമലാ പോള്‍ വ്യക്തമാക്കുന്നു.