ആ തിരിച്ചറിവ് വന്നപ്പോള്‍ ഞാന്‍ നഗ്നയായത് പോലെ തോന്നി ! ഒരു തുറന്ന പുസ്തകം പോലെയായി എന്റെ ജീവിതം;തുറന്നു പറച്ചിലുമായി അമല പോള്‍…

തെന്നിന്ത്യയിലെ തിരക്കേറിയ താരമാണ് അമലപോള്‍. ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന സിനിമയിലൂടെ ആയിരുന്നു അമല പോളിന്റെ അരങ്ങേറ്റം. തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചു. അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും ഗ്ലാമര്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ അമല വ്യക്തിജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ നേരിട്ട വ്യക്തിയാണ്. അതേസമയം ജീവിതത്തിലുണ്ടായ തിരിച്ചറിവുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോള്‍. ഐഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ തുറന്നു പറച്ചില്‍. വ്യക്തിപരമായി ചെയ്ത കാര്യങ്ങള്‍ എല്ലാം തന്റെ ജോലിയിലും തിരിച്ചും പ്രതിഫലിച്ചു എന്നാണ് അമല പോള്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…ജീവിതത്തെയും സിനിമയെയും വേര്‍തിരിക്കാനുളള കല എനിക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം. 2019 വരെ അങ്ങനെയാണ് കാര്യങ്ങള്‍ പോയ്‌കൊണ്ടിരുന്നത്. എന്നാല്‍ 2020 എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വര്‍ഷമാണ്. അച്ഛന്റെ മരണശേഷം വളരെ ബോധപൂര്‍വ്വം ഞാന്‍ മുന്നോട്ടുപോയി. അത് എന്നെ…

Read More

കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കിച്ചു ! റോഡരുകില്‍ മാലിന്യം വലിച്ചെറിഞ്ഞ മധ്യവയസ്‌കനെക്കൊണ്ട് മാലിന്യം തിരികെ എടുപ്പിച്ച് നാട്ടുകാര്‍; ഇനി ആവര്‍ത്തിക്കില്ലെന്ന ഉറപ്പിന്‍മേല്‍ വിട്ടയച്ചു…

കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുക എന്നു കേട്ടിട്ടില്ലേ. അമ്മാതിരി ഒരു സംഭവമാണ് കഴിഞ്ഞ ദിവസം തിരുവല്ലയില്‍ നടന്നത്. റോഡരുകില്‍ മാലിന്യം തള്ളിയ മധ്യവയസ്‌കനാണ് നാട്ടുകാരുടെ വക എട്ടിന്റെ പണി കിട്ടിയത്. മൂന്നു കവറിലാക്കിയ മാലിന്യം സ്‌കൂട്ടറിലെത്തിയ ഇയാള്‍ റോഡരുകിലെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. എന്നാല്‍ പരിസരവാസിയായ ഒരു യുവാവ് ഇതു കണ്ടതോടെ ഇയാളെ തടഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ കൂടിയതോടെ ഇയാള്‍ ആകെ നാറുകയും ചെയ്തു. തിരുവല്ല പെരിങ്ങര – പൊടിയാടി കൃഷ്ണപാദം റോഡില്‍ വെട്ടത്തില്‍പ്പടിക്ക് സമീപം മണിപ്പുഴ ദേവീക്ഷേത്രം ദേവസ്വം വക ഭൂമിയുടെ എതിര്‍വശത്തുള്ള പുരയിടത്തില്‍ മാലിന്യ നിക്ഷേപം നടത്തിയ പൊടിയാടി സ്വദേശിയെയാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ സമീപ വാസികള്‍ ചേര്‍ന്ന് പിടികൂടിയത്. തുടര്‍ന്ന് ഇനി മേലില്‍ ഈ പരിപാടി ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് വാങ്ങിയതിനു ശേഷം എത്തിയ സ്‌കൂട്ടറില്‍ തന്നെ ഇയാളെ മടക്കി വിടുകയായിരുന്നു. ഇയാളെക്കൊണ്ട് മാലിന്യം തിരികെ എടുപ്പിക്കുന്ന…

Read More