കഞ്ചാവ് വില്‍പ്പന : സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പുറത്താക്കിയ ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍

KNR-ARRESTകൊല്ലം  :സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പുറത്താക്കിയ ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ രണ്ടുപേര്‍ കഞ്ചാവുമായി പിടിയില്‍. കരുനാഗപ്പള്ളിയില്‍ മെഡിസുനി എന്നുവിളിക്കുന്ന സുനിയില്‍നിന്ന് 120 പൊതി കഞ്ചാവ് കരുനാഗപ്പള്ളി എക്‌സൈസ് സംഘം പിടികൂടി. ഇയാള്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥ നായിരുന്നു. കൈക്കൂലി കേസുമായി ബന്ധപ്പെട്ട് പുറത്താകുകയായിരുന്നു. സുനിയെ കൂടാതെ ശാസ്താംകോട്ട സ്വദേശിയായ സുധാകരനില്‍നിന്ന് 20 പൊതി കഞ്ചാവും എക്‌സൈസ് സംഘം പിടികൂടി.

പൊതുസ്ഥലത്തിരുന്ന മദ്യപിച്ച ഒമ്പതുപേര്‍ക്കെതിരെയും കേസെടുത്തതായി കൊല്ലം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.ആര്‍ അനില്‍കുമാര്‍ പറഞ്ഞു.  വ്യാജമദ്യത്തിനെതിരെ പത്തുമുതല്‍ അടുത്ത മാസം 18വരെ എക്‌സൈസ് പോലീസ് ഫോറസ്റ്റ് വകുപ്പുകളുടെ സംയുക്ത റെയ്ഡ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related posts