മലയാളത്തിലും തെലുങ്കി ലും തിരക്കിലായിരുന്ന നടന്‍ അജ്മല്‍ ഒരു ത്രില്ലറുമായി കോളിവുഡിലേക്ക് തിരിച്ചു വരുന്നു. നവാഗതനായ സന്തോഷ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ, ഹേമാല്‍, ശരണ്യ, റിയ എന്നീ നാലു നായികമാരാണ് ഉള്ളത്. അഞ്ചാതേ, കോ എന്നീ ചിത്രങ്ങളുടെ ഒരു മിക്‌സായിരിക്കും ഈ ചിത്രമെന്ന് അജ്മല്‍ പറയുന്നു.
ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥിയുടെ വേഷമാണ് താരം ചിത്രത്തില്‍ അവതരിപ്പി ക്കുന്നത്. കൊടൈക്ക നാല്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, പോണ്ടിച്ചേരി, കേരളം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. കുറച്ചു നാളായി തമിഴ് സിനിമകളില്‍ നിന്നും മാറിനില്‍ക്കുകയാ യിരുന്ന താരം കോളിവുഡില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനത്തിലാണ്.