ഹരിപ്പാട്: രോഗശമനത്തിനു പ്രാര്‍ത്ഥനയ്ക്കെത്തി ഗൃഹനാഥന്റെ മോതിരം മോഷ്ടിച്ച യുവതിയെ പോലീസ് പിടികൂടി. അടൂര്‍ പഴക്കുളം അനില്‍ ഭവനത്തില്‍ മീനു(35)വിനെയാണ് വീയപുരം എസ്ഐ എം.എം. ഇഗ്നീഷ്യസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതി വാടകയ്ക്കു താമസിക്കുന്ന ഹരിപ്പാട് പിലാപ്പുഴക മലാലയം വീട്ടില്‍ നിന്നുമാണ് അറസ്റ്റു ചെയ്തത്,
ചെറുതന കൊല്ലശേരില്‍ അംബികയുടെ മകന് മൈഗ്രയിന് അസുഖം ഉണ്ടായിരുന്നു. ഇതു പ്രാര്‍ത്ഥിച്ചു മാറ്റിത്തരാം എന്നുപറഞ്ഞാണ് മീനു അടുത്തുകൂടി പ്രാര്‍ത്ഥന നടത്തിയത്, ഇതിനിടെ കഴിഞ്ഞ മാസം 29നു വിദേശത്തുള്ള അംബികയുടെ ഭര്‍ത്താവിന്റെ കല്ലുപതിച്ച രണ്ടരപവ ന് തൂക്കം വരുന്ന മോതിരം മോഷണം പോയി. എന്നാല്‍ കഴിഞ്ഞ ദിവസമായിരുന്നു മോതിരം മോഷണം പോയ വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.
പ്രാര്‍ത്ഥനയ്ക്കെത്തിയ മീനുവായിരുന്നു സംഭവ ദിവസം മോതിരം സൂക്ഷിച്ചിരുന്ന അലമാരയുടെ അടുത്ത് ഉണ്ടായിരുന്നത്. ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ മോതിരം കണെ്ടത്തുകയായിരുന്നെന്ന് വീയപുരം പോലീസ് പറഞ്ഞു.