വാഴക്കുളം: ടൗണിലെ ഓട ശുചീകരണത്തിനായി കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇളക്കിയത് കാല് നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. വാഴക്കുളം ടൗണില്‍ കല്ലൂര്‍ക്കാട് കവലയില്‍ മര്‍ച്ചന്റ്സ് അസോസ ിയേഷന് ഓഫീസിനെതിരേയുളള നടപ്പാതയിലാണു സ്ലാബുകള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നത്. ഓടയില്‍നിന്ന് ടൗണിലേക്ക് മലിനജലം ഒഴുക്കുന്നുവെന്ന പരാതിയേ തുടര്‍ന്ന് ഓട ശുചീകരിക്കുന്നതിനാണ് സ്ലാബിളക്കിയത്.
ഇളക്കിയ സ്ലാബുകള്‍ പൂര്‍വസ്ഥിതിയിലാക്കാത്തതാണ് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമായിരിക്കുന്നത്. ശുചീകരണ ജോലി നടന്നിട്ട് ഒരു മാസത്തിലേറെയായി. സ്കൂള്‍ കുട്ടികളുള്‍പ്പെടെയുളള നിരവധി കാല് നടയാത്രക്കാര്‍ ഇവിടെ കാല് തെറ്റി വീണ് അപകടത്തില്‍ പ്പെടുകയാണ്. ഇവിടെയുളള വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇതു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സ്ലാബുകള്‍ അടിയന്തരമായി പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.