സെലിബ്രിറ്റികളുടെ വിശേഷങ്ങൾ അറിയാൻ എന്നും ആരാധകർക്ക് വലിയ ആവേശമാണ്. പല താരങ്ങളും തങ്ങളുടെ വിശേക്ഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
എന്നാല്‍, താരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ എന്നത് ഒരേസമയം അനുഗ്രഹവും ശാപവുമായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍നിന്നു കൈയടികളും അഭിപ്രായങ്ങളും മാത്രമല്ല താരങ്ങള്‍ക്ക് നേരിടേണ്ടിവരാറുള്ളത്.
അധിക്ഷേപങ്ങളും ട്രോളുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍നിന്നു താരങ്ങളെ തേടിയെത്താറുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് നടി സാനിയ ഇയപ്പന്‍.
ഇപ്പോഴിതാ വീണ്ടും സാനിയയുടെ പുതിയ ചിത്രത്തിനും വീഡിയോക്കുമെതിരേ ചിലര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സാനിയയും കിടിലന്‍ മറുപടിയുമായി എത്തിയിട്ടുണ്ട്.
തന്റെ അവധി ആഘോഷത്തില്നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
സ്വിമ്മിംഗ് സ്യൂട്ട് ധരിച്ചുകൊണ്ടുള്ള ചിത്രങ്ങളും വീഡിയോയുമാണ് സാനിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ദീപിക പദുക്കോണിന്റെ റിലീസ് കാത്തുനില്ക്കുന്ന സിനിമയായ ഗെഹരായിയാനിലെ ഡൂബേ എന്ന പാട്ടിനൊപ്പമാണ് സാനിയ ഡാന്‍സ് കളിക്കുന്നത്.
താരത്തിന്റെ ഹോട്ട് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പിന്നാലെ പതിവുപോലെ ചിലർ താരത്തിനെതിരേ അധിക്ഷേപവുമായി എത്തുകയായിരുന്നു.
കുറച്ചെങ്കിലും നാണമുണ്ടോ? ശേ, നാട്ടുകാര്‍ക്ക് കുളിസീന്‍ കാണിച്ചുകൊടുക്കുന്നു. പിന്നെ എങ്ങനെ പീഡനക്കേസിന് ഒരു കുറവുണ്ടാകും എന്നായിരുന്നു ഒരാളുടെ കമന്റ്.
അയ്യോ, നാണം എന്താ ചേട്ടാ എന്നായിരുന്നു സാനിയയുടെ മറുപടി. നിരവധി പേരാണ് താരത്തിനു പിന്തുണയുമായി എത്തിയിരിക്കുന്നത്.
നീ വായിച്ചിട്ടില്ലേ, ആദ്യം അവര്‍ നിന്നെ അവഗണിക്കും, പിന്നെ പുച്ഛിക്കും അതിനുശേഷമായിരിക്കും നിന്റെ വിജയം എന്നായിരുന്നു ഒരു കമന്റ്. പ്രശ്നം അവളുടെ വസ്ത്രമല്ല.
നിങ്ങള്‍ അവളെ നോക്കുന്നതിലാണ്. ഇഷ്ടപ്പെട്ടില്ലെങ്കില്‍ കാണേണ്ട. ബ്ലോക്ക് ചെയ്യുകയോ അവഗണിക്കുകയോ ആകാം. പക്ഷേ, വസ്ത്രത്തിന്റെ പേരില്‍ ഒരാളെ വിധിക്കാനുള്ള അധികാരം നിങ്ങള്‍ക്കില്ല എന്നിങ്ങനെയാണ് സാനിയയ്ക്ക് പിന്തുണയുമായി എത്തിയവരുടെ കമന്റുകള്‍.