വടകര: അന്യം നിന്നുപോകുന്ന കൃഷി പാഠങ്ങള്‍ പകര്‍ന്നു നല്‍കി കടമേരി ആര്‍എസി സ്കൂള്‍ എന്‍എസ്എസ് യൂനിറ്റ് ശ്രദ്ധേയമായി. പുതുതായി തുടങ്ങുന്ന ജൈവ പച്ചക്കറിയുടെ നിലമൊരുക്കല്‍ പാറക്കല്‍ അബ്ദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്തു. പതിനഞ്ച് വര്‍ഷമായി എന്‍എസ്എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിനോട് ചേര്‍ന്ന രണ്ടേക്കറോളം സ്ഥലത്ത് കൃഷിയിറക്കുന്നുണ്ട്. വാഴ, ചേമ്പ്, മത്സ്യകൃഷി, ഔഷധ സസ്യങ്ങള്‍, വിവിധ തരം മുളയിനങ്ങള്‍, കള്ളിമുള്‍ച്ചെടികള്‍ തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. നേന്ത്ര, മൈസൂര്‍, കദളി പോലെയുള്ള മുന്നൂറോളം വാഴകളുമുണ്ട്.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് സലീം അടുക്കത്തിന്റെ നേതൃത്വത്തിലാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ വര്‍ഷം കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള അവാര്‍ഡ് കടമേരി ആര്‍എസിക്കായിരുന്നു. ഇതിന് പുറമെ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, പെന്‍ ഹോസ ്പിറ്റല്‍, അംഗന്‍വാടി ശാക്തീകരണം, തുടങ്ങിവിവിധ പരിപാടികള്‍ എന്‍എസ്എസ് സംഘടിപ്പിക്കു ന്നുണ്ട്. ജൈവ പച്ചക്കറിയുടെ നിലമൊരുക്കല്‍ പരിപാടിയില്‍ ആയഞ്ചേരി പഞ്ചായ ത്ത് പ്രസിഡന്റ് എം.എം. നഷീദ, സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.വി. അബ്ദുറഹിമാന്‍, ജമാല്‍ കുറ്റിയില്‍, റസിയ വെള്ളിലാട്ട്, കെ.ടി. അബ്ദുറഹിമാന്‍, അഷ്‌റഫ് വെള്ളിലാട്ട്, എം.പി. ഷാജഹാന്‍, ഹാരിസ് മൂച്ചിലോട്ടുമ്മല്‍, സി.സി. സാബിത്ത്, മുഹമ്മദലി എം.കെ എന്നിവര്‍ സംസാരിച്ചു.