ടാറിംഗ് ചെയ്ത് ആറു മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നു; അഴിമതിയെന്ന് ആരോപണം

EKM-ROADവൈപ്പിന്‍: എളങ്കുന്നപ്പുഴയില്‍ സംസ്ഥാനപാതക്ക് സമാന്തരമായി വളപ്പ്, പുതുവൈപ്പ് മേഖലകളിലൂടെ കടന്നു പോകുന്ന ഓള്‍ഡ് പഞ്ചായത്ത് റോഡ് ടാറിംഗിനെതിരെ അഴിമതിയാരോപണം. ആറുമാസങ്ങള്‍ക്ക് മുമ്പ് ടാര്‍ ചെയ്ത ഈ റോഡില്‍  പലയിടത്തും ടാര്‍ ഒലിച്ച് പോയി മേല്‍ വിരിച്ചിരുന്ന ചെറിയ മെറ്റലുകള്‍ മുഴുവന്‍ ഇളകിപ്പോയിക്കൊണ്ടിരിക്കുകയാണ്. റോഡ് ടാര്‍ ചെയ്തപ്പോള്‍ തീരെ കുറഞ്ഞ അളവില്‍ ടാര്‍ ഉപയോഗിച്ചതിനാലും എസ്റ്റിമേറ്റില്‍ പറഞ്ഞിരുന്നതിലും കനം കുറച്ചു മെറ്റല്‍ പാകിയതിനാലുമാണ് റോഡ് തകരാന്‍ തുടങ്ങിയതെന്നാണ് ആരോപണം.

പൈപ്പ് ലൈന്‍ ഇടുന്നതിനായി കുഴിച്ച റോഡ് രണ്ട് വര്‍ഷത്തോളം പുനര്‍നിര്‍മ്മിക്കാതെ കിടന്നതിനെ തുടര്‍ന്നു  ജനങ്ങളും സംഘടനകളുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണു പഞ്ചായത്തു പുനര്‍ നിര്‍മ്മിച്ചതും ടാറിംഗ് നടത്തിയതും. എന്നാല്‍ ടാറിംഗിലെ അഴിമതി മൂലം ഏറെ താമസിയാതെ റോഡ്  മുഴുവനായി തകരുമെന്നാണു നാട്ടുകാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ റോഡ് നിര്‍മ്മാണം സംബന്ധിച്ചു വിജിലന്‍സ് അന്വേഷണം നടത്താന്‍ പഞ്ചായത്തു തയാറാകണമെന്നു കൊച്ചി താലൂക്ക് വികസന സമിതിയംഗം എന്‍.കെ. സച്ചു ആവശ്യപ്പെട്ടു.

Related posts