നാലു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

knr-arrestപഴയങ്ങാടി: എല്‍കെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം പാണ്ടിക്കാട് സ്വദേശി മുബഷീറിനെ (26) യാണ് തളിപ്പറമ്പ് സിഐ കെ.സി. പ്രേമചന്ദ്രന്‍, പഴയങ്ങാടി എസ്‌ഐ കെ.പി. ഷൈന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ്‌ചെയ്തത്. മാട്ടൂലിലെ ഇയാളുടെ താമസസ്ഥലത്ത് വച്ചാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. കഴിഞ്ഞദിവസം ഇയാള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലേക്ക് കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുവന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്. വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡനകഥ പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ മാതാവും സ്കൂള്‍ അധികൃതരും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Related posts