പുതുക്കാട്: സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കുന്നതോടെ സ്വാശ്രയ കോളജുകളെ വരച്ചവരയില്‍ നിര്‍ത്തുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. അയ്യങ്കാളി ജന്മദിനാഘോഷങ്ങ ളുടെ ഭാഗമായി പുതുക്കാട് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു മന്ത്രി. ഇരുപത് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സ്വകാര്യവല് ക്കരണ നയങ്ങളാണ് വിദ്യാഭ്യാസ മേഖല യിലെ പ്രതിസന്ധിക്ക് കാരണം. സ്വകാര്യവല്‍ക്കരണ ത്തോടെ പാവപ്പെട്ട വിദ്യാര്‍ഥി കള്‍ക്ക് പഠിക്കാന്‍ കഴിയാത്ത സാഹചര്യം നിലവില്‍ വന്നു.
വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യവല്‍ക്കരണം വന്നതോടെ സംവരണവും ആനുകൂല്യങ്ങളും ഇല്ലാതായിക്കൊ ണ്ടിരിക്കുകയാണ്, ഇത് എല്ലാവരും തിരിച്ചറിയണമെ ന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി.പി. സര്വ്വന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യു.കെ. സദാനന്ദന്, ഐ.കെ.ചന്ദ്രന്, രാജു കഴക്കൂടന് എന്നിവര്‍ സംസാരി ച്ചു.ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
ജന്മദിനാഘോഷത്തിന്റെ ഭാഗമായി പുതുക്കാട് സെന്ററില്‍ സാംസ്കാരിക ഘോഷയാത്ര നടന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുക്കണ ക്കിന് പേര് ഘോഷയാത്രയില്‍ പങ്കെടുത്തു.നാടന്‍ കലാരൂപങ്ങളും വാദ്യ മേളങ്ങുടേയും അകമ്പടി യോടെയായിരുന്നു ഘോഷയാത്ര നടന്നത്.