ലോസ് ആഞ്ചലസ്: കലാകാരൻമാർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയ തിരക്കഥാകൃത്തുക്കൾക്ക് പിന്തുണയുമായി ഹോളിവുഡ് താരങ്ങളും.
63 വർഷത്തിനിടെ ഹോളിവുഡ് സാക്ഷ്യം വഹിക്കുന്ന സിനിമ പ്രവർത്തകരുടെ ഏറ്റവും വലിയ പണിമുടക്കാണിത്.
കലാകാരന്മാർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ലാഭവിഹിതവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരക്കഥാകൃത്തുക്കളുടെ സംഘടനയ്ക്കൊപ്പം അഭിനേതാക്കളുടെ സംഘടനയായ സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് സമരത്തിന് ആഹ്വാനം ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ താരങ്ങൾ ഷൂട്ടിംഗുകളിൽ നിന്നും പ്രൊമോഷൻ പരിപാടികളിൽ നിന്നും വിട്ടുനിൽക്കും. ഒന്നരലക്ഷത്തോളം കലാകാരൻമാരാണ് സമരത്തിൽ പങ്കെടുക്കുക.
കഴിഞ്ഞ ദിവസം പാരാമൗണ്ട്, വാർണർ ബ്രോസ്, വാൾട്ട് ഡിസ്നി കമ്പനി, നെറ്റ്ഫ്ലിക്സ് ഇൻക് തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന അലയൻസ് ഓഫ് മോഷൻ പിക്ചർ ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സുമായി നടത്തിയ ചർച്ചകൾ പരാജയമായതിന് പിന്നാലെയാണ് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് സമരം പ്രഖ്യാപിച്ചത്.
പിന്നാലെ ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രമായ ഓപ്പൺഹൈമറിന്റെ ലണ്ടനിൽ നടക്കുന്ന പ്രീമിയർ, താരങ്ങളായ കിലിയൻ മർഫി, മറ്റ് ഡാമൺ, എമിലി ബ്ലണ്ട് എന്നിവർ ഉപേക്ഷിച്ചിരുന്നു.