അഭിനയത്തിലെ പരിമിതികൾ; എല്ലാം മാറ്റിതന്ന ഉ​ർ​വ​ശി​യോ​ട് ക​ട​പ്പാ​ടെന്ന് ജഗദീഷ്


സി​നി​മ​യി​ല്‍ കൊ​മേ​ഡി​യ​നാ​യി മാ​ത്രം നി​ല​നി​ല്‍​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ച എ​ന്നെ അ​തി​ന​പ്പു​റ​ത്തേ​ക്കു ചി​ന്തി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​ത് ഉ​ര്‍​വ​ശി​യാ​ണ്. അ​ഭി​ന​യ​ത്തി​ല്‍ ഒ​രു​പാ​ട് പ​രി​മി​തി​ക​ള്‍ ഉ​ണ്ടെ​ന്ന് ക​രു​തി​യി​രു​ന്ന ആ​ളാ​ണ് ഞാ​ന്‍.

അ​തെ​ല്ലാം തി​രു​ത്തി​ത്ത​ന്ന ഒ​രാ​ളാ​ണ് ഉ​ർ​വ​ശി. ഒ​രു കൊ​മേ​ഡി​യ​ന്‍ മാത്രം ആ​ണെ​ന്ന എ​ന്‍റെ ധാ​ര​ണ തി​രു​ത്തി ഒ​രു ന​ല്ല നാ​യ​ക​നാ​കാ​നും എ​നി​ക്ക് സാ​ധി​ക്കു​മെ​ന്ന് മ​ന​സി​ലാ​ക്കി​ത്ത​ന്ന​ത് അ​വ​രാ​ണ്.

അ​ങ്ങ​നൊ​രു പി​ന്തു​ണ എ​നി​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ൽ ഒ​രു​പ​ക്ഷേ ഇ​ന്നും ഞാ​നൊ​രു ഹാ​സ്യ​ന​ട​ന്‍ മാ​ത്ര​മാ​യി മ​ല​യാ​ള സി​നി​മ​യി​ല്‍നി​ന്നേ​നെ.

അ​ക്കാ​ല​ത്ത് മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യി തി​ള​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്നു ഉ​ർ​വ​ശി. മോ​ഹ​ന്‍​ലാ​ലി​നും മ​മ്മൂ​ട്ടി​ക്കും ക​മ​ല്‍​ഹാ​സ​നു​മൊ​പ്പം നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന ഉ​ർ​വശി ജ​ഗ​ദീ​ഷി​ന്‍റെ നാ​യി​ക​യാ​കാ​ന്‍ തീ​രു​മാ​നി​ച്ച​ത് ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ വ​ലി​യ ച​ര്‍​ച്ചാ​വി​ഷ​യ​മാ​യി.

സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച ഉ​ർ​വ​ശി എ​ന്‍റെ നാ​യി​ക​യാ​യി എ​ത്തു​മ്പോ​ള്‍ അ​വ​ര്‍ ക​രി​യ​റി​ല്‍ താ​ഴേ​ക്ക് പോ​കു​മെ​ന്ന് പ​ല​രും പ​റ​ഞ്ഞു.

എ​ന്നാ​ല്‍ അ​തി​നൊ​ന്നും ചെ​വി​കൊ​ടു​ക്കാ​തെ ഉ​ർ​വ​ശി എ​ന്‍റെ നാ​യി​ക​യാ​യി. തു​ട​ര്‍​ന്നും ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ളി​ല്‍ ഞ​ങ്ങ​ള്‍ ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചു.

എ​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച​തി​ന്‍റെ പേ​രി​ല്‍ ഉ​ർ​വശി​യെ ഒ​രു​പാ​ട് ആ​ളു​ക​ള്‍ പ​രി​ഹ​സി​ച്ചി​ട്ടു​ണ്ട്. എ​നി​ക്ക് ഒ​രു​പാ​ട് ക​ട​പ്പാ​ടു​ണ്ട് അ​വ​രോ​ട്. -ജ​ഗ​ദീ​ഷ്

Related posts

Leave a Comment