പാ​സ്പോ​ർ​ട്ട് വെ​രി​ഫി​ക്കേ​ഷ​ൻ  വേഗത്തിൽ   എറണാകുളം റൂ​റ​ൽ ജി​ല്ല  രാജ്യത്ത് നമ്പർ വൺ

കൊ​ച്ചി: അ​പേ​ക്ഷ​ക​നു പാ​സ്പോ​ർ​ട്ട് വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല രാ​ജ്യ​ത്ത് ഒ​ന്നാം​സ്ഥാ​ന​ത്തു തു​ട​രു​ന്നു. ജൂ​ലൈ മാ​സ​ത്തി​ലെ പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​ളി​ലു​ള്ള പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ ര​ണ്ടു​ദി​വ​സ​ത്തി​ന​കം ത​ന്നെ നൂ​റു​ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കി മ​റ്റൊ​രു നേ​ട്ട​വും ജി​ല്ല കൈ​വ​രി​ച്ചു.

കേ​ര​ള പോ​ലീ​സ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഓ​ണ്‍​ലൈ​ൻ വെ​രി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​ന​മാ​യ ഇ-​വി​ഐ​പി വ​ഴി​യാ​ണ് ഈ ​നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്. ഒ​ൻ​പ​ത് മാ​സം മു​ൻ​പ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ണ്‍​ലൈ​ൻ വെ​രി​ഫി​ക്കേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ​തു മു​ത​ൽ എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല ഇ​ന്ത്യ​യി​ൽ ജി​ല്ല​ക​ളി​ൽ ഒ​ന്നാ​മ​താ​ണ്.

പൂ​ർ​ണ​മാ​യും പേ​പ്പ​ർ ര​ഹി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് ഇ-​വി​ഐ​പി സം​വി​ധാ​നം. ജൂ​ലൈ മാ​സ​ത്തി​ൽ ഈ ​സം​വി​ധാ​നം കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും നി​ല​വി​ൽ​വ​ന്നു. ഇ​തോ​ടെ അ​പേ​ക്ഷ​ക​നു പാ​സ്പോ​ർ​ട്ട് വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ കേ​ര​ള​വും ഒ​ന്നാ​മ​തെ​ത്തി.

പാ​സ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ 45 ദി​വ​സ​ത്തി​ന​കം അ​പേ​ക്ഷ​ക​ന് പാ​സ്പോ​ർ​ട്ട് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ 21 ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് അ​താ​ത് പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് നി​ല​വി​ലു​ള്ള ച​ട്ടം. പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ 21 ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കി തീ​ർ​പ്പ് ക​ൽ​പ്പി​ക്കു​ന്ന ഓ​രോ അ​പേ​ക്ഷ​യ്ക്കും പോ​ലീ​സ് സേ​ന​യ്ക്കു കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ​നി​ന്നു 150 രൂ​പ വീ​തം ല​ഭി​ക്കും.

Related posts