രജനിക്കൊപ്പം കലാഭവന്‍ ഷാജോണ്‍

shajohnയന്തിരന്റെ രണ്ടാംഭാഗത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം കലാഭവന്‍ ഷാജോണ്‍ തമിഴില്‍ അരങ്ങേറുന്നു. സിനിമയുടെ ചെന്നൈ ലൊക്കേഷനിലാണ് ഷാജോണ്‍ ഇപ്പോള്‍. ഈ മാസാവസാനത്തോടെ ഷാജോണിന്റെ രംഗങ്ങള്‍ പൂര്‍ത്തിയാകും.രജനിക്കൊപ്പം തമിഴില്‍ തുടക്കംകുറിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണു ഷാജോണ്‍. മോഹന്‍ലാല്‍ നായകനായ ദൃശ്യത്തില്‍ ഷാജോണ്‍ അവതരിപ്പിച്ച പോലീസ് വേഷം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മിമിക്രിയിലൂടെ വെള്ളിത്തിരയിലെത്തിയ ഷാജോണ്‍ വിജയത്തേരിലാണിപ്പോള്‍.

Related posts