പേരാവൂര്‍: മണത്തണയില്‍ നിര്‍മിച്ച വീരപഴശിയുടെ നാമത്തിലുള്ള ടൂറിസം സ്ക്വയര്‍ നാടിനു സമര്‍പ്പിച്ചു. സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പി.കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്ന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി, നിഷ ബാലകൃഷ്ണന്‍, ബൈജു വര്‍ഗീസ്, കളത്തില്‍ പുരുഷോത്തമന്‍, റഷീദ് പാറയില്‍, ജോര്‍ജ് മാത്യു, എം.മുഹമ്മദലി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന കലാസന്ധ്യ സിനിമാ- സീരിയല്‍ താരം കുളപ്പള്ളി ലീല ഉദ്ഘാടനം ചെയ്തു. ഡിടിപിസി സെക്രട്ടറി സജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ തിട്ടയില്‍ ബാലന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തി. വി.ടി ജോസഫ്, എം.രവീന്ദ്രന്‍, നാരായണന്‍നായര്‍, ടി.എന്‍. ബാബു, സി.ഹരിദാസന്‍, കെ.വി ബാലന്‍നമ്പ്യാര്‍, വേണു ചെറിയത്ത്, എന്‍.ബി ജയലാല്‍, എം. സുകേഷ്, പി.ആര്‍ ശരത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 33 ലക്ഷം രൂപ ചെലവിലാണു ടൂറിസം സ്ക്വയര്‍ നിര്‍മിച്ചത്. അഞ്ചുസെന്റ് സ്ഥലത്ത് മൂന്നുമാസം കൊണ്ടാണ് ആധുനിക സൗകര്യങ്ങളോടെ ടൂറിസം സ്ക്വയര്‍ നിര്‍മിച്ചത്.
ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, സ്റ്റേറ്റജ്, കഫറ്റീരിയ, ശുചിമുറികള്‍ എന്നിവയുള്‍പ്പെടുന്നതാണ് സ്ക്വയര്‍. സ്ക്വയറിനു മുന്‍ഭാഗത്തു പഴശിരാജയുടെ അര്‍ധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. മതിലുകളില്‍ പഴശിയുടെ പടയോട്ട ചരിത്രത്തെ അനുസ്മരിക്കുന്ന ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. തൃശൂര്‍ ആര്‍ട്ട് ഗാലറിയില്‍നിന്നുള്ള കലാകാരന്‍മാരാണു ചിത്രരചന നിര്‍വഹിച്ചത്.—