യുഡിഎഫ് ഹര്‍ത്താല്‍; തോമസ് ഐസക്കിന്റെയും പ്രഭാവര്‍മയുടെയും വാഹനങ്ങള്‍ തടഞ്ഞു

l-thomasതിരുവനന്തപുരം: തിരുവനന്തപുരത്ത് യൂഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ അക്രമം. ധനമന്ത്രി തോമസ് ഐസക്കിന്റെ വാഹനം സമരക്കാര്‍ തടഞ്ഞു. ബേക്കര്‍ ജംഗ്ഷനിലൂടെ മന്ത്രിയുടെ വാഹനം വരുന്നതു കണ്ട ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനത്തിനടുത്തേക്ക് പാഞ്ഞടുക്കുയായിരുന്നു. പോലീസ് ഇടപെട്ട് വാഹനം വഴിതിരിച്ചു വിട്ടു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പ്രഭാവര്‍മയുടെ വാഹനവും സമരക്കാര്‍ തടഞ്ഞു.

ചിലയിടങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായി. തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസുകളുടെ കാറ്റഴിച്ചുവിട്ടു. നേരത്തെ കാട്ടാക്കടയില്‍ കെഎസ്ആര്‍ടി ബസിനു നേരെ കല്ലേറുണ്ടാവുകയും പലയിടത്തും ബസുകള്‍ തടയുകയും യാത്രക്കാരെ വഴിലിറക്കിവിടുകയും ചെയ്തിരുന്നു.

Related posts