അഭിഭാഷകര്‍ക്കെതിരെ പരാമര്‍ശം: സെബാസ്റ്റ്യന്‍ പോളിനെ അഭിഭാഷക അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു

sebastianകൊച്ചി: മുന്‍ എംപിയും മുതിര്‍ന്ന അഭിഭാഷകനും ഇടതു സഹയാത്രികനുമായ സെബാസ്റ്റ്യന്‍ പോളിനെ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളാണ് നടപടിക്ക് കാരണമായിരിക്കുന്നത്. കോഴിക്കോട് പ്രസ് ക്ലബില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലായിരുന്നു സെബാസ്റ്റ്യന്‍ പോള്‍ ജഡ്ജിമാരെയും അഭിഭാഷകരെയും വിമര്‍ശിച്ചത്.

Related posts