വര്‍ക്കലയില്‍ സംഘര്‍ഷാവസ്ഥ! നായ്ക്കളെ കൊന്ന സംഭവത്തില്‍ ജോസ് മാവേലിക്കെതിരെ കേസെടുത്തു; പോലീസുകാരെ നാട്ടുകാര്‍ തടഞ്ഞ് വച്ചു

joseതിരുവനന്തപുരം:  തൊണ്ണൂറുകാരനെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു കൊന്ന സംഭവത്തെ തുടര്‍ന്ന് വര്‍ക്കലയില്‍ തെരുവ് നായ്ക്കളെ കൊന്ന സംഭവത്തില്‍ ജോസ് മാവേലിക്കെതിരെ പോലീസ് കേസെടുത്തു.  ജോസ് മാവേലിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാരെ നാട്ടുകാര്‍ തടഞ്ഞ് വച്ചു. ഇതെ തുടര്‍ന്ന് വര്‍ക്കലയില്‍ സംഘര്‍ഷാവസ്ഥ  സംജാതമായി.

ഇന്ന് രാവിലെയാണ് ജോസ് മാവേലിയും സംഘവും വര്‍ക്കല മുണ്ടയില്‍ ഭാഗത്ത് എത്തിയത്. നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘടിതരായി ജോസ് മാവേലിക്ക് പിന്തുണ നല്‍കുകയായിരുന്നു. ജോസ് മാവേലിയെ മാത്രം കസ്റ്റഡിയിലെടുക്കാനാവില്ലെന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. മുപ്പതോളം തെരുവ് നായ്ക്കളെ ജോസ് മാവേലിയും സംഘവും നാട്ടുകാരുടെ സഹായത്തോടെ കൊല്ലുകയായിരുന്നു.

ജോസ് മാവേലിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസ് സംഘം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിസഹായരായി.  തങ്ങള്‍ വിളിച്ചിട്ടാണ് ജോസ് മാവേലിയും സംഘവും എത്തിയതെന്നും കസ്റ്റഡിയിലെടുക്കുകയാ ണെങ്കില്‍ തങ്ങളെ ഒന്നടങ്കം കസ്റ്റഡിയിലെടുക്കണമെന്നും  നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജോസ് മാവേലിയെ മാത്രം വിട്ടു കൊടുക്കില്ലെന്ന് സ്ഥലത്തെത്തിയ വര്‍ക്കല പോലീസിനോട് നാട്ടുകാര്‍ രോഷാകുലരായി പറഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുടെ വക്കിലാണ് സ്ഥിതിഗതികള്‍.

Related posts