കൊല്ലം: ചെന്നൈ എഗ്മോർ കൊല്ലം അനന്തപുരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലും (20635/20636), ചെന്നൈ എഗ്മോർ കൊല്ലം ക്വയിലോൺ മെയിലിലും (16101/ 16102) ഓരോ അധിക ജനറൽ കോച്ചുകൾ ഏർപ്പെടുത്താൻ റെയിൽവേ ബോർഡ് തീരുമാനം. നിലവിലുള്ള സ്ലീപ്പർ കോച്ചുകളിൽ ഒരെണ്ണം കുറച്ച ശേഷമാണ് ഒരു അധിക ജനറൽ കോച്ച് ഏർപ്പെടുത്തുന്നത്.
ചെന്നൈ-കൊല്ലം സർവീസിൽ ഇത് ജൂലൈ രണ്ട് മുതലും തിരികെയുള്ള സർവീസിൽ ജൂലൈ മൂന്നു മുതലും ഇത് പ്രാബല്യത്തിൽ വരും.
എസി ഫസ്റ്റ് ക്ലാസ്-രണ്ട്, എസി ടൂടയർ-മൂന്ന്, സ്ലീപ്പർ -11, ജനറൽ – നാല്, അംഗപരിമിതർ രണ്ട് എന്നിങ്ങനെ ആയിരിക്കും അനന്തപുരിയുടെ കോച്ച് പൊസിഷൻ.
ചെന്നൈയിൽ നിന്നുള്ള ക്വയിലോൺ മെയിലിൽ ജൂലൈ ഒന്നു മുതലും തിരികെയുള്ള സർവീസിൽ ജൂലൈ രണ്ട് മുതലുമാണ് അധിക ജനറൽ കോച്ച് ഉൾപ്പെടുത്തുന്നത്.
സെക്കൻഡ് എസി -ഒന്ന്, തേർഡ് എസി -രണ്ട്, സ്ലീപ്പർ -ഒമ്പത്, ജനറൽ -മൂന്ന്, അംഗപരിമിതർ-രണ്ട് എന്നിങ്ങനെയാകും ക്വയിലോൺ മെയിലിന്റെ പുതിയ കോച്ച് കോമ്പോസിഷൻ.