ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം രാ​മ​ൻ എ​ത്തു​മോ… ​ഉ​ത്സ​വ​പ്പ​റ​മ്പുകളെ ആ​ഘോ​ഷ​മാ​ക്കാ​ൻ..?​ ആ​ന​ക്ക​മ്പക്കാ​രും രാ​മ​ൻ ഫാ​ൻ​സു​കാ​രും കാ​ത്തി​രി​ക്കുന്നു

തൃ​ശൂ​ർ: ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം രാ​മ​ൻ എ​ത്തു​മോ…​ഉ​ത്സ​വ​പ്പ​റ​ന്പു​ക​ളെ ആ​ഘോ​ഷ​മാ​ക്കാ​ൻ….​ആ​ന​ക്ക​ന്പ​ക്കാ​രും രാ​മ​ൻ ഫാ​ൻ​സു​കാ​രും കാ​ത്തി​രി​ക്കു​ക​യാ​ണ്…​ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ തി​രി​ച്ചു​വ​ര​വി​നാ​യി. രാ​മ​നെ എ​ഴു​ന്ന​ള്ളി​പ്പു​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​ന്നു​ച്ച​യ്ക്ക് ചേ​രു​ന്ന ജി​ല്ല നാ​ട്ടാ​ന നി​രീ​ക്ഷ​ണ സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും.

രാ​മ​നെ എ​ഴു​ന്ന​ള്ളി​പ്പു​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ അ​നു​മ​തി കൊ​ടു​ക്കും മു​ൻ​പ് വി​ദ​ഗ്ധ സ​മി​തി​യു​ടെ പ​രി​ശോ​ധ​ന​യ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ വേ​ണ​മെ​ന്ന നി​ർ​ദ്ദേ​ശം യോ​ഗ​ത്തി​ലു​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ആ​ന എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഇ​പ്പോ​ഴും തു​ട​രു​ന്ന​തി​നാ​ലും പ​ത്തും പ​തി​ന​ഞ്ചും ആ​ന​ക​ളു​ടെ എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ലും രാ​മ​നെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​ൽ ത​ട​സ​ങ്ങ​ളു​ണ്ടാ​കി​ല്ലെ​ന്നാ​ണ് സൂ​ച​ന.

ഇ​ന്നു​ച്ച​യ്ക്ക് ചേ​രു​ന്ന യോ​ഗ​ത്തി​ലെ പ്ര​ധാ​ന അ​ജ​ണ്ട തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ എ​ഴു​ന്നെ​ള്ളി​പ്പി​ന് അ​നു​മ​തി ന​ൽ​കു​ന്ന​താ​ണ്.

2019 ഫെ​ബ്രു​വ​രി​യി​ൽ ഗു​രു​വാ​യൂ​ർ കോ​ട്ട​പ്പ​ടി​യി​ൽ ഗൃ​ഹ​പ്ര​വേ​ശ​ത്തി​നെ​ത്തി​ച്ച ആ​ന പ​ട​ക്കം പൊ​ട്ടി​യ​ത് കേ​ട്ട് പ​രി​ഭ്രാ​ന്തി​യി​ലാ​യി ര​ണ്ട് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് വി​ല​ക്കി​ലാ​യി​രു​ന്നു.

ഇ​തി​ന് ശേ​ഷം 2020 മാ​ർ​ച്ചി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ മാ​ത്രം എ​ഴു​ന്ന​ള്ളി​ക്കാ​ൻ നാ​ട്ടാ​ന പ​രി​പാ​ല​ന ജി​ല്ലാ നി​രീ​ക്ഷ​ണ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു.

Related posts

Leave a Comment