ഇ​ട​തു​പ​ക്ഷ​മെ​ന്ന് മേ​നി​ന​ടി​ക്കു​ന്ന​വ​ർ ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​രം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന​ത് വി​ചി​ത്ര​മെ​ന്ന് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്

മാ​വേ​ലി​ക്ക​ര: ഇ​ട​തു​പ​ക്ഷമെന്ന് മേ​നി​ന​ടി​ക്കു​ന്ന ഒ​രു സ​ര്‍​ക്കാ​ര്‍ അ​ധ്വാ​നവ​ര്‍​ഗ​മാ​യ ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രു​ടെ സ​മ​ര​ത്തെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന​ത് വി​ചി​ത്ര​മാ​ണെ​ന്ന് കേ​ര​ള മ​ദ്യവി​രു​ദ്ധ മു​ന്ന​ണി ചെ​യ​ര്‍​മാ​ന്‍ ഡോ.​ ജോ​ഷ്വാ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ്.

സെ​ക്രട്ടേറി​യറ്റി​നു മു​ന്‍​പി​ല്‍ നൂ​റ്റി ഇ​രു​പ​ത്തി​യ​ഞ്ച് ദി​വ​സ​ത്തി​ലേ​റെ​യാ​യി ന​ട​ക്കു​ന്ന ആ​ശ​മാ​രു​ടെ രാ​പ​ക​ല്‍ സ​മ​രം ഇ​ന്ന് ഒ​രു അ​ന്താ​രാ​ഷ്ട്ര മാ​നം കൈ​വ​രി​ച്ചി​രി​ക്കു​ന്ന​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കാ​സ​ര്‍​ഗോ​ഡ്‌​നി​ന്ന് ആ​രം​ഭി​ച്ച ആ​ശ മാ​രു​ടെ രാ​പ​ക​ല്‍ സ​മ​ര യാ​ത്ര​യ്ക്ക് മാ​വേ​ലി​ക്ക​ര​യി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.ആ​ര്‍. മു​ര​ളീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വ​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സം​ഘ​ട​നാ നേ​താ​ക്ക​ള്‍ ജാ​ഥാ ക്യാ​പ്റ്റ​ന്‍ എം.​എ ബി​ന്ദു​വി​ന് സ്വീ​ക​ര​ണം ന​ല്‍​കി. മാ​വേ​ലി​ക്ക​ര മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ നൈ​നാ​ന്‍ സി.​ കു​റ്റി​ശേ​രി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തോ​മ​സ് സി. ​കു​റ്റി​ശേ​രി​ല്‍, അ​ഡ്വ.​ കെ. സ​ണ്ണി​ക്കു​ട്ടി, ചു​ന​ക്ക​ര ഹ​നീ​ഫ, എം.​എ​സ്. ഉ​ണ്ണി​ത്താ​ന്‍, കെ.​ കൃ​ഷ്ണ​കു​മാ​രി, ആ​ര്‍. പാ​ര്‍​ഥസാ​ര​ഥി വ​ര്‍​മ, കെ.​ ബാ​ല​കൃ​ഷ്ണ​ന്‍, കെ.​ആ​ര്‍. ഓ​മ​ന​ക്കു​ട്ട​ന്‍, വി​ജ​യ ച​ന്ദ്ര​ന്‍, എ​ന്‍.​ഗോ​വി​ന്ദ​ന്‍ ന​മ്പൂ​തി​രി, ഉ​മ്മ​ന്‍ ചെ​റി​യാ​ന്‍, വ​ര്‍​ഗീ​സ് ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജാ​ഥാ ക്യാ​പ്റ്റ​ന്‍ എം.​എ. ബി​ന്ദു സ്വീ​ക​ര​ണ​ത്തി​നു മ​റു​പ​ടി ന​ല്‍​കി​ക്കൊ​ണ്ട് സം​സാ​രി​ച്ചു. സോ​മ​വ​ല്ലി സാ​ഗ​ര്‍ സ്വാ​ഗ​ത​വും മാ​ജി​ദാ ഫ​സ​ല്‍ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.

Related posts

Leave a Comment