- രോഗമാണു കരൾരോഗങ്ങൾ എന്ന വിശ്വാസം മുന്പുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ മദ്യപാനശീലം ഇല്ലാത്തവരിലാണ് കരൾരോഗങ്ങൾ കൂടുതൽ കണ്ടുവരുന്നത് എന്നതാണു വാസ്തവം. വർഷങ്ങൾക്കുമുന്പ് കരൾരോഗങ്ങളിലെ ഗുരുതരാവസ്ഥയായ “ലിവർ സിറോസിസ്’ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ കൂടിയ അളവിലുള്ള മദ്യപാനവും ചില അണുബാധകളും ആണ് എന്നായിരുന്നു വിശ്വസിച്ചിരുന്നത്. കാലം മാറി, കഥയും മാറി. ലിവർ സിറോസിസ് ഉണ്ടാകുന്നതിന് ഇപ്പോൾ കൂടുതൽ പേരിലും കാരണമായി കാണുന്നതു ഫാറ്റി ലിവറാണ്.
കൊഴുപ്പ്
- കരളിൽ കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഫാറ്റി ലിവർ. സാധാരണയായി അഞ്ച് ശതമാനത്തിൽ കുറഞ്ഞ നിലയിൽ കരളിൽ കൊഴുപ്പ് ഉണ്ടായിരിക്കും. ഇതിന്റെ നില അഞ്ച് ശതമാനത്തിൽ നിന്ന് ഉയരുമ്പോഴാണ് ഫാറ്റി ലിവർ ആകുന്നത്. ആ അവസ്ഥ സാധാരണയായി മുഴുവൻ പേരിലും എന്നുതന്നെ പറയാം, മനസിലാക്കാൻ കഴിയാറില്ല. അതിന്റെ മുന്നറിയിപ്പുകളായി അസ്വസ്ഥതകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല എന്നതാണ് അതിന്റെ കാരണം.
- മാത്രമല്ല, ഈ കൊഴുപ്പുശേഖരം 30 ശതമാനം ആകുമ്പോൾ മാത്രമാണ് അൾട്രാസൗണ്ട് സ്കാനിംഗിൽ പോലും കാണാനും കഴിയുകയുള്ളു. അപ്പോഴും കൂടുതൽ പേരിലും ആരോഗ്യപ്രശ്നങ്ങൾ കാര്യമായ രീതിയിൽ ഒന്നും ഉണ്ടാകാറില്ല.
- കരളിന്റെ ആരോഗ്യത്തിനു ഗുണകരമല്ലാത്ത, കൂടുതൽ കൊഴുപ്പുള്ള ആഹാരം കഴിക്കുന്നതു തന്നെയാണ് ഫാറ്റി ലിവർ ഉണ്ടാകുന്നതിനു പ്രധാന കാരണമാകുന്നത്.
പൊണ്ണത്തടി
- ഫാറ്റി ലിവർ ഉള്ളവരിൽ പൊണ്ണത്തടി ഉണ്ടാകും. ഈ അവസ്ഥയിൽ ചികിത്സയുടെ പ്രധാന ഭാഗമായി ശ്രദ്ധിക്കേണ്ടത് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക എന്നുള്ളതാണ്. ശരിയായ രീതിയിൽ ആഹാരത്തിൽ ക്രമീകരണങ്ങൾ വരുത്തുകയും പതിവായി വ്യായാമം ശീലിക്കുകയും ചെയ്യുന്നതിലൂടെ തന്നെ ബഹുഭൂരിപക്ഷം പേരിലും പൊണ്ണത്തടിയും അമിത ശരീരഭാരവും കുറയ്ക്കാൻ കഴിയും. അപ്പോൾ ഫാറ്റി ലിവർ എന്ന പ്രശ്നത്തിനും പരിഹാരമാകും.
ആഹാരം-എങ്ങനെ, എപ്പോൾ?
- ആഹാര ക്രമീകരണങ്ങളിൽ പ്രധാനമായി ശ്രദ്ധിക്കേണ്ടത് രാവിലെ ആഹാരം നിർബന്ധമായും കഴിക്കണം എന്നുള്ളതാണ്. രാവിലെ ആഹാരം ഒഴിവാക്കരുത്. ഉച്ചയ്ക്ക് മിതമായ ആഹാരം. ഉപ്പ്, എണ്ണ എന്നിവയുടെ ഉപയോഗം ഏറ്റവും കുറഞ്ഞ അളവിൽ മതി. രാത്രിയിലെ ആഹാരം സന്ധ്യ കഴിഞ്ഞ് അധികം വൈകാതെ കഴിക്കാം. ലഘുഭക്ഷണം ആയിരിക്കും അഭികാമ്യം. അമിത ശരീരഭാരവും പൊണ്ണത്തടിയും ഉണ്ടാകാതെ ശ്രദ്ധിച്ചാൽ ഫാറ്റിലിവർ സാധ്യത കുറയും.
- വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393