ഇ​റാ​നി​ൽ​ നി​ന്നെ​ത്തി​യ കു​ഞ്ഞി​നെ റ​ഷ്യ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​റ​യി​ല​ടി​ച്ച് യു​വാ​വ്: കുഞ്ഞ് ഗുരുതരാവസ്ഥയിൽ

മോ​സ്കോ: ഇ​സ്ര​യേ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട് ഇ​റാ​നി​യ​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം റ​ഷ്യ​യി​ലെ​ത്തി​യ ര​ണ്ടു​വ​യ​സു​ള്ള കു​ഞ്ഞി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​റ​യി​ല​ടി​ച്ച് യു​വാ​വ്. കു​ട്ടി​യു​ടെ ത​ല​യോ​ട്ടി ത​ക​രു​ക​യും ന​ട്ടെ​ല്ലി​നു സാ​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ചി​കി​ത്സ​യി​ലു​ള്ള കു​ട്ടി നി​ല​വി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്. റ​ഷ്യ​യി​ലെ ഷെ​റി​മെ​റ്റി​വൊ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് അ​തി​ക്രൂ​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

യു​ദ്ധ ഭീ​ഷ​ണി​യി​ലാ​യ ഇ​റാ​നി​ൽ​നി​ന്ന് അ​ഫ്ഗാ​നി​സ്ഥാ​ൻ വ​ഴി റ​ഷ്യ​യി​ലെ​ത്തി​യ​താ​യി​രു​ന്നു കു​ട്ടി​യും ഗ​ർ​ഭി​ണി​യാ​യ അ​മ്മ​യും. അ​മ്മ പു​ഷ് ചെ​യ​ർ എ​ടു​ക്കാ​ൻ നീ​ങ്ങി​യ​തി​നി​ടെ​യാ​ണ് കു​ഞ്ഞി​നു​നേ​രേ ആ​ക്ര​മ​ണം ന​ട​ന്ന​ത്. ബെ​ലാ​റ​സി​ൽ​നി​ന്നു​ള്ള വ്ലാ​ദി​മി​ർ വി​റ്റ്കോ​വ് (31) എ​ന്ന വി​നോ​ദ സ​ഞ്ചാ​രി​യാ​ണ് നി​ര​വ​ധി ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഇ​യാ​ൾ ആ​ണ​വ പ്ലാ​ന്‍റ് നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ്. വ​ർ​ഗീ​യ വി​ദ്വേ​ഷ​വും ല​ഹ​രി പ്ര​യോ​ഗ​വു​മാ​ണ് അ​ക്ര​മി​യെ പ്ര​കോ​പി​ച്ച​തെ​ന്നാ​ണു വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ വി​ശ​ദ​മാ​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു.

Related posts

Leave a Comment