ഓ​ണം ക​ള​റാ​ക്കാ​ൻ ഷെ​യി​ൻ നി​ഗ​ത്തി​ന്‍റെ സ്പോ​ർ​ട്സ് ആ​ക്ഷ​ൻ ചി​ത്രം ‘ബ​ൾ​ട്ടി’

ഷെ​യി​ൻ നി​ഗം പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന സ്പോ​ർ​ട്സ് ആ​ക്്ഷൻ ചി​ത്രം ‘ബ​ൾ​ട്ടി’ ഓ​ണ​ത്തി​നു തി​യറ്റ​റു​ക​ളി​ലെത്തു​ന്നു. എ​സ്.​ടി.​കെ ഫ്രെ​യിം​സ്, ബി​നു ജോ​ർ​ജ് അ​ല​ക്സാ​ണ്ട​ർ പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ സ​ന്തോ​ഷ്‌ ടി. ​കു​രു​വി​ള, ബി​നു ജോ​ർ​ജ് അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ നി​ർ​മി​ച്ച്, ന​വാ​ഗ​ത​നാ​യ ഉ​ണ്ണി ശി​വ​ലിം​ഗം സം​വി​ധാ​നം ചെ​യ്യു​ന്ന​താ​ണ് ഈ ​സ്പോ​ർ​ട്സ് ആ​ക്ഷ​ൻ ചി​ത്രം.

ഇ​ന്നോ​ളം കാ​ണാ​ത്ത വേ​ഷ​പ്പ​ക​ർ​ച്ച​യി​ൽ രൗ​ദ്ര​ഭാ​വ​ത്തോ​ടെ, ഉ​ദ​യ​ൻ എ​ന്ന നാ​യ​ക​ക​ഥാ​പാ​ത്ര​മാ​യാ​ണ് സി​നി​മ​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന ആ​ദ്യ വീ​ഡി​യോ​യി​ൽ ഷെ​യി​ൻ നി​ഗം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. കു​ത്തുപാ​ട്ടി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ പു​റ​ത്തി​റ​ങ്ങി​യ ഗ്ലിം​പ്‌​സി​ന് വ​ലി​യ ജ​ന​സ​മ്മ​തി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ണ​ത്തി​നു പു​റ​ത്തി​റ​ങ്ങു​ന്ന ഈ ​ആ​ഘോ​ഷ​ചി​ത്രം ഷെ​യി​ൻ നി​ഗ​ത്തി​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ സ്ഥി​തിചെ​യ്യു​ന്ന ഗ്രാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന ഒ​രു ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ത​മി​ഴും മ​ല​യാ​ള​വും ഇ​ട​ക​ല​ർ​ന്ന പ്ര​ദേ​ശ​ത്തെ ഒ​രു പ​റ്റം ചെ​റു​പ്പ​ക്കാ​രു​ടെ ക​ഥ​യി​ൽ ക​ബ​ഡി​യും സൗ​ഹൃ​ദ​വും പ്ര​ണ​യ​വും സം​ഘ​ർ​ഷ​വും പ​ശ്ചാ​ത്ത​ല​മാ​യി വ​രു​ന്നു​ണ്ട്. ‘ന്നാ ​താ​ൻ കേ​സ് കൊ​ട്‘ എ​ന്ന ചി​ത്ര​ത്തി​ന്‍റെ വ​ൻവി​ജ​യ​ത്തി​നു ശേ​ഷം സ​ന്തോ​ഷ്‌ ടി. ​കു​രു​വി​ള നി​ർ​മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ബ​ൾ​ട്ടി.

ഉ​ണ്ണി ശി​വ​ലിം​ഗം സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ ചി​ത്ര​മാ​യ ‘ബ​ൾ​ട്ടി’​യി​ൽ ഷെ​യിൻ നി​ഗ​ത്തോ​ടൊ​പ്പം മ​ല​യാ​ള​ത്തി​ലെ​യും ത​മി​ഴി​ലെ​യും മു​ൻ​നി​ര അ​ഭി​നേ​താ​ക്ക​ളും പ്ര​ഗ​ല്ഭ​രാ​യ സാ​ങ്കേ​തി​ക വി​ദ​ഗ്ധരും പ​ങ്കു​ചേ​രു​ന്നു. സം​ഗീ​ത​ത്തി​നും ആ​ക്്ഷനും ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഈ ​ചി​ത്രം ഓ​ണ​ത്തി​നു തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന താ​ര​ങ്ങ​ളെ​യും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ​യും വ​രുംദി​വ​സ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​ണ്. കോ ​പ്രൊ​ഡ്യൂ​സ​ർ: ഷെ​റി​ൻ റെ​യ്ച്ച​ൽ സ​ന്തോ​ഷ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: സ​ന്ദീ​പ് നാ​രാ​യ​ൺ. – പിആ​ർഒ: ഹെ​യി​ൻ​സ്.

Related posts

Leave a Comment