ആവർത്തിച്ചു ചൂടാക്കിയ എണ്ണ അപകടം

ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വു​മ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ​ർ​ത്ത വി​ഭ​വം രു​ചി​ക​രം. ക​റി​ വ​ച്ച മീ​നിനെ​ക്കാ​ൾ നാം ​വ​റു​ത്ത മീ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​തി​നു പി​ന്നി​ലും ഇ​തേ കാ​ര​ണം ത​ന്നെ.

കറിക്ക് എണ്ണ ചേർക്കുന്പോൾ…

സാ​ധാ​ര​ണ​യാ​യി വീ​ട്ടമ്മമാ​ർ എ​ണ്ണ അ​ള​ന്ന​ല്ല ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ള​ക്കാ​റി​ല്ല, കു​പ്പി​യി​ൽ നി​ന്നെ​ടു​ത്ത് ഒ​ഴി​ക്കു​ക​യാ​ണ്. അ​തി​ൽ നി​ന്ന് എ​ത്ര വീ​ഴു​ന്നു​വോ അ​താ​ണ് പ​ല​പ്പോ​ഴും അ​വ​രു​ടെ ക​ണ​ക്ക്! എ​ണ്ണ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ അ​ത് അ​ള​ന്ന് ഉ​പ​യോ​ഗി​ക്കാ​നാ​യി ഒ​രു ടീ ​സ്പൂ​ണ്‍ ക​രു​ത​ണം.

അ​ള​വ​റ്റ തോ​തി​ൽ എ​ണ്ണ ശ​രീ​ര​ത്തി​ലെ​ത്തി​യാ​ൽ കൊ​ള​സ്ട്രോ​ൾനി​ല കൂ​ടും. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ മ​ന​സ​റി​യാ​തെ കൂ​ടെ​യെ​ത്തും.

ഇങ്ങനെ ചെയ്യരുത്..!

ഒ​രി​ക്ക​ൽ ഉ​പ​യോ​ഗി​ച്ച എ​ണ്ണ പു​തി​യ എ​ണ്ണ​യു​ടെ കൂ​ടെ ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന രീതിയും വീ​ട്ടമ്മമാ​ർ​ക്കു​ണ്ട്. ബാ​ക്കി വ​രു​ന്ന ചൂ​ടാ​ക്കി​യ എ​ണ്ണ ഒ​രു പാ​ത്ര​ത്തി​ൽ മാ​റ്റി​വ​യ്ക്കും. എ​ണ്ണ തീ​രു​ന്പോ​ൾ ആ ​എ​ണ്ണ​യും കു​റ​ച്ചു പു​തി​യ എ​ണ്ണ​യും കൂ​ടി ഒ​ഴി​ച്ചു ചൂ​ടാ​ക്കും. അ​ങ്ങ​നെ ചെ​യ്യ​രു​ത്. റി​പ്പീ​റ്റ​ഡ് ഹീ​റ്റിം​ഗ് പാ​ടി​ല്ല. ആവർത്തിച്ചു ചൂടാക്കിയ എ​ണ്ണ ആ​രോ​ഗ്യ​ത്തി​ന് ഹാനികരം.

എന്താണു പോംവഴി?

ഒ​രു​ദി​വ​സം ഉ​പ​യോ​ഗി​ച്ച എ​ണ്ണ തൊട്ട​ടു​ത്തദി​വ​സം കൊ​ണ്ട് ഉ​പ​യോ​ഗി​ച്ചു തീ​ർ​ക്ക​ണം.

  1. പ​പ്പ​ടം കാ​ച്ചി​യ എ​ണ്ണ വേണമെങ്കിൽ ഒരു തവണയൊക്കെ ക​ടു​കു​പൊട്ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാം. അതിനപ്പുറം അ​തി​ൽ പു​തി​യ എ​ണ്ണ കൂടി ചേ​ർ​ത്ത് വീ​ണ്ടും വീ​ണ്ടും ചൂ​ടാ​ക്കി ഉ​പ​യോ​ഗി​ക്ക​രു​ത്.
  2.  ക​ടു​കു​പൊട്ടി​ക്കാ​നും മ​റ്റുംവ​ള​രെ​ക്കു​റ​ച്ച് എ​ണ്ണ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള​ളൂ.

(തുടരും)

  • വിവരങ്ങൾ:
    ഡോ. അനിത മോഹൻ,
    നുട്രീഷൻ സ്പെഷലിസ്റ്റ് &
    ഡയറ്റ് കൺസൾട്ടന്‍റ്

 

Related posts

Leave a Comment