ഇനിയുമാരും അബദ്ധത്തിൽ ചാടല്ലേ… അ​ഭി​ഭാ​ഷ​ക​യെ ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ചെ​യ്ത് 3.5 കോ​ടി ക​വ​ർ​ന്നു

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗൗ​തം ബു​ദ്ധ ന​ഗ​റി​ൽ അ​ഭി​ഭാ​ഷ​ക​യെ ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ചെ​യ്ത് മൂ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ ക​വ​ർ​ന്ന​താ​യി പ​രാ​തി. ഹേ​മ​ന്തി​ക വാ​ഹി ആ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ജൂ​ൺ പ​ത്തി​നു ത​നി​ക്ക് ഫോ​ൺ കോ​ൾ ല​ഭി​ച്ച​താ​യും വി​ളി​ച്ച​യാ​ൾ ത​ന്‍റെ ആ​ധാ​ർ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് നാ​ല് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ തു​റ​ന്നി​ട്ടു​ണ്ടെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​റി​യി​ച്ച​താ​യി ഹേ​മ​ന്തി​ക വാ​ഹി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഈ ​അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ പ​ണം ചൂ​താ​ട്ടം, ബ്ലാ​ക്ക് മെ​യി​ലിം​ഗ്, നി​യ​മ​വി​രു​ദ്ധ​മാ​യി ആ​യു​ധ​ങ്ങ​ൾ വാ​ങ്ങ​ൽ എ​ന്നി​വ​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ളി​ച്ച​യാ​ൾ ഹേ​മ​ന്തി​ക​യോ​ടു പ​റ​ഞ്ഞു.

ഇ​തി​നു​പി​ന്നാ​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണെ​ന്ന വ്യാ​ജേ​ന തു​ട​രെ ഫോ​ൺ കോ​ളു​ക​ൾ വ​രാ​ൻ തു​ട​ങ്ങി​യെ​ന്നും ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പി​ച്ച തു​ക​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ചോ​ദി​ച്ച​താ​യും അ​ഭി​ഭാ​ഷ​ക പ​റ​ഞ്ഞു. തു​ട​ർ​ന്നാ​ണ് ത​ട്ടി​പ്പ് സം​ഘം അ​ഭി​ഭാ​ഷ​ക​യി​ൽ​നി​ന്നു പ​ണം ത​ട്ടി​യ​ത്.
സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment