കൊച്ചി: ഒൻപത് കാരറ്റ് സ്വർണം ഇനി ഹാൾമാർക്കിംഗ് പരിധിയിലേക്ക്. നിലവിലുള്ള 24, 23, 22, 20, 18, 14 കാരറ്റുകൾക്ക് പുറമെയാണ് ഒൻപത് കാരറ്റ് സ്വർണാഭരണങ്ങൾ ഹാൾ മാർക്കിംഗ് പരിധിയിലേക്ക് എത്തിയത്.
.375 ശതമാനം സ്വർണ പരിശുദ്ധിയാണ് 9 കാരറ്റ് സ്വർണാഭരണങ്ങളിൽ ഉണ്ടാവുക. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ ഐഎസ് 1417:2016 നിയമം ജൂലൈ 2025 ഭേദഗതി ചെയ്തത് അനുസരിച്ചാണ് ഒൻപത് കാരറ്റ് ഹാൾമാർക്കിംദ് നിർബന്ധമാക്കിയത്.
ഒൻപത് കാരറ്റ് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്ക് നിർബന്ധമാക്കിയത് സ്വാഗതം ചെയ്യുന്നതായും, സ്വർണാഭരണ വ്യാപാര-വ്യവസായ മേഖലയിൽ പുതിയ ചലനങ്ങൾ ഉളവാക്കുമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസർ അഭിപ്രായപ്പെട്ടു.