അരിവില നിയന്ത്രിക്കാനാകുന്നില്ല; ജപ്പാൻ സർക്കാർ ഭീഷണിയിൽ

ടോ​​​ക്കി​​​യോ:സെ​​​ന​​​റ്റി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​ന്നു ന​​​ട​​​ക്കാ​​​നി​​​രി​​​ക്കെ അ​​​രി വി​​​ല ഉ​​​യ​​​രു​​​ന്ന​​​ത് ജ​​​പ്പാ​​​നി​​​ലെ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ലി​​​ബ​​​റ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി(​​​എ​​​ൽ​​​ഡി​​​പി)​​​ക്കു തിരിച്ചടി​​​യാ​​​കു​​​മെ​​​ന്ന് പ്ര​​​വ​​​ച​​​നം.

124 അം​​​ഗ സെ​​​ന​​​റ്റി​​​ലേ​​​ക്ക് ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​ക്ക് 35 സീ​​​റ്റേ ല​​​ഭി​​​ക്കൂ​​​വെ​​​ന്നാ​​​ണ് പ്ര​​​വ​​​ച​​​നം. ഇ​​​തോ​​​ടെ സ​​​ർ​​​ക്കാ​​​രി​​​ന് ഭൂ​​​രി​​​പ​​​ക്ഷം ന​​​ഷ്‌​​​ട​​​മാ​​​കും. നി​​​ല​​​വി​​​ൽ എ​​​ൽ​​​ഡി​​​പി​​​ക്ക് സെ​​​ന​​​റ്റി​​​ൽ 57 സീ​​​റ്റാ​​​ണു​​​ള്ള​​​ത്.

ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ർ​​​ഷ​​​മാ​​​യി അ​​​രി വി​​​ല ഉ​​​യ​​​രു​​​ക​​​യാ​​​ണ്. ഒ​​​രു വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് ഇ​​​പ്പോ​​​ൾ വി​​​ല ഇ​​​ര​​​ട്ടി​​​യാ​​​യി. വി​​​ല​​​ക്ക​​​യ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷി​​​ഗെ​​​രു ഇ​​​ഷി​​​ബ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചെ​​​ങ്കി​​​ലും ഫ​​​ലം​​​ക​​​ണ്ടി​​​ല്ല. ഇ​​​തോ​​​ടെ ജ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​തൃ​​​പ്തി ശ​​​ക്ത​​​മാ​​​കു​​​ക​​​യും ചെ​​​യ്തു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ അ​​​രി വി​​​ലവ​​​ർ​​​ധ​​​ന​​​വാ​​​യി​​​രു​​​ന്നു മു​​​ഖ്യവി​​​ഷ​​​യം. 1955 മു​​​ത​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി അ​​​ധി​​​കാ​​​ര​​​ത്തി​​​ലു​​​ള്ള എ​​​ൽ​​​ഡി​​​പി അ​​​രി വി​​​ലവ​​​ർ​​​ധ​​​ന​​​യ്ക്കു പ​​​രി​​​ഹാ​​​ര​​​മാ​​​യി നെ​​​ൽ​​​കൃ​​​ഷി വ്യാ​​​പ​​​ക​​​മാ​​​ക്കു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment