തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പ്രതികളെ സിപിഎം നേതൃത്വം സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണ വിധേയനായ സിപിഎം വടക്കാഞ്ചേരി കൗണ്‍സിലര്‍ ജയന്തന് രാജിവയ്ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
വടക്കാഞ്ചേരി പീഡനം: മഹിള കോണ്‍ഗ്രസ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി
