ഓട്ടോഗ്രാഫ് ചോദിച്ചുവന്ന ആരാധികയായ പെൺകുട്ടി പ്രിയയെ ജീവിത സഖിയാക്കിയതിനെ കുറിച്ച് പല അവസരത്തിലും കുഞ്ചാക്കോ ബോബൻ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മകൻ വന്നശേഷം ജീവിത്തതിൽ വന്ന മാറ്റങ്ങളെക്കുറിച്ച് താരം പറഞ്ഞവാക്കുകളാണ് വൈറലാകുന്നത്.
എട്ട് കൊല്ലത്തോളം പ്രണയിച്ചശേഷമാണ് ഞങ്ങൾ വിവാഹം കഴിച്ചത്. എന്റെ രണ്ടാമത്തെ സിനിമയായ നക്ഷത്രത്താരാട്ടിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടക്കുമ്പോൾ പങ്കജ് ഹോട്ടലിൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നത്.
അന്ന് മൊബൈൽ ഫോൺ പോലുള്ളതൊന്നും പ്രചാരത്തിലുള്ള കാലമല്ല. എന്നെ കാണാനും സംസാരിക്കും ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാനുമായി ഞാൻ താമസിക്കുന്ന ഹോട്ടലിന്റെ ലോബിയിൽ ആളുകൾ വരും. കാമറയുമായിട്ടാണ് വരുന്നത്.
ഓട്ടോഗ്രാഫും വാങ്ങിക്കും. അക്കൂട്ടത്തിൽ കുറച്ച് കോളജ് വിദ്യാർഥികളും ഉണ്ടായിരുന്നു. അവരിൽ ഒരാൾ പ്രിയയായിരുന്നു. ആ സമയത്ത് പെട്ടുപോയതാണ്. പ്രിയയുടെ കാര്യത്തിൽ ഫസ്റ്റ് സൈറ്റ് ലവ് ആയിരുന്നു. അന്ന് കുട്ടിയുടെ പേരും വിവരങ്ങളും കണ്ടുപിടിക്കാൻ കഷ്ടപ്പാടായിരുന്നു. എനിക്കുള്ള അരിമണിയിൽ എഴുതിയിരുന്നത് പുള്ളിക്കാരിയുടെ പേരായിരുന്നു.
14 കൊല്ലത്തിനുശേഷം ഞങ്ങളെ ചവിട്ടാൻ വന്നയാളാണ് അവൻ. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്യുന്നയാളാണ്. വൈഫിന് അവൻ നല്ല ഇടികൊടുക്കും. പവർ പാക്ക്ഡ് ഇടിയും ചവിട്ടുമാണ്. ക്ഷമിക്കടീ എന്ത് ചെയ്യാൻ പറ്റും…. മകനായിപ്പോയില്ലേ എന്ന് ഞാൻ പ്രിയയോട് പറയും.
ഒന്നേ ഉള്ളുവെന്നതുകൊണ്ട് ക്ഷമിക്കുന്നു. അല്ലെങ്കിൽ ഇടിച്ച് പൂച്ചയ്ക്ക് ഇട്ട് കൊടുത്തേനെ എന്നു പ്രിയ പറയും . ഞാൻ അപ്പന് കൊടുത്തിട്ടുള്ള പണി എനിക്ക് തരാനുള്ള ഐറ്റമാണല്ലോ ഇത് എന്നാണ് മോനെ ആദ്യമായി കൈയിൽ കിട്ടിയപ്പോൾ തോന്നിയത്. പിന്നെ അവനാണ് എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനമെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.