കൊല്ലം: കൊല്ലത്തേക്കു വീണ്ടും കൂടുതൽ ശബരിമല സ്പെഷൽ ട്രെയിൻ സർവീസുകൾ ആരംഭിച്ച് റെയിൽവേ. 07101 മച്ചിലിപ്പട്ടണം – കൊല്ലം സ്പെഷൽ ട്രെയിൻ നവംബർ 14, 21, 28, ഡിംസബർ 26, ജനുവരി രണ്ട് തീയതികളിൽ വൈകുന്നേരം 4.30 ന് മച്ചിലിപ്പട്ടണത്തുനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാത്രി പത്തിന് കൊല്ലത്ത് എത്തും.
07102 കൊല്ലം – മച്ചിലിപട്ടണം സർവീസ് നവംബർ 16, 23, 30 ഡിസംബർ 28, ജനുവരി നാല് തീയതികളിൽ ഉച്ചകഴിഞ്ഞ് 2.30 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ എട്ടിന് മച്ചിലിപട്ടണത്ത് എത്തും.07103 മച്ചിലിപട്ടണം – കൊല്ലം സ്പെഷൽ ഡിസംബർ അഞ്ച്, 12, 19 ജനുവരി ഒമ്പത്, 16 തീയതികളിൽ മച്ചിലിപട്ടണത്ത് നിന്ന് രാവിലെ 11 ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി പത്തിന് കൊല്ലത്ത് എത്തും.
തിരികെയുള്ള 07104 സർവീസ് കൊല്ലത്ത് നിന്ന് ഡിസംബർ ഏഴ്, 14, 21 , ജനുവരി 11, 18 തീയതികളിൽ ഉച്ചകഴിഞ്ഞ് 2.30 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10.30 ന് മച്ചിലിപട്ടണത്ത് എത്തും. ട്രെയിൻ നമ്പർ 07105 നരാസ്പുർ കൊല്ലം സ്പെഷൽ നവംബർ 16, 23 , 30 ഡിസംബർ ഏഴ്, 14 , 21 , 28 തീയതികളിൽ നരാസ്പുരിൽ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി പത്തിന് കൊല്ലത്ത് എത്തും. തിരികെയുള്ള സർവീസ് 07106 കൊല്ലത്ത് നിന്ന് നവംബർ 18, 25 , ഡിസംബർ രണ്ട്, ഒമ്പത്, 16, 23, 30, ജനുവരി ആറ്, 13, 20 തീയതികളിൽ പുലർച്ചെ 2.30 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ ഏഴിന് നരാസ്പുരിൽ എത്തും.
07107 ചർലപ്പള്ളി – കൊല്ലം സ്പെഷൽ നവംബർ 17, 24, ഡിസംബർ ഒന്ന്, ഏഴ്, 18, 25 , ജനുവരി അഞ്ച്, 12, 19 തീയതികളിൽ ചർലപ്പള്ളിയിൽ നിന്ന് ഉച്ചയ്ക്ക് 12 ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി പത്തിന് കൊല്ലത്ത് എത്തും.തിരികെയുള്ള 07108 ട്രെയിൻ നവംബർ 19, 26 , ഡിസംബർ മൂന്ന്, 10, 17, 24, 31, ജനുവരി ഏഴ്, 14 , 21 തീയതികളിൽ കൊല്ലത്ത് നിന്ന് പുലർച്ചെ 2.30 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30 ന് ചർലപ്പള്ളിയിൽ എത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നീ സ്റ്റേഷനുകളിൽ കേരളത്തിൽ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മുൻകൂർ റിസർവേഷൻ ആരംഭിച്ചു.

