മ​ണ്ഡ​ല​ക്കാ​ലം’ കൊ​ല്ല​ത്തേ​ക്ക് കൂ​ടു​ത​ൽ  ശ​ബ​രി​മ​ല സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ


കൊ​ല്ലം: കൊ​ല്ല​ത്തേക്കു വീ​ണ്ടും കൂ​ടു​ത​ൽ ശ​ബ​രി​മ​ല സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച് റെ​യി​ൽ​വേ. 07101 മ​ച്ചി​ലി​പ്പ​ട്ട​ണം – കൊ​ല്ലം സ്പെ​ഷ​ൽ ട്രെ​യി​ൻ ന​വം​ബ​ർ 14, 21, 28, ഡിം​സ​ബ​ർ 26, ജ​നു​വ​രി ര​ണ്ട് തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 4.30 ന് ​മ​ച്ചി​ലി​പ്പ​ട്ട​ണ​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ദി​വ​സം രാ​ത്രി പ​ത്തി​ന് കൊ​ല്ല​ത്ത് എ​ത്തും.

07102 കൊ​ല്ലം – മ​ച്ചി​ലി​പ​ട്ട​ണം സ​ർ​വീ​സ് ന​വം​ബ​ർ 16, 23, 30 ഡി​സം​ബ​ർ 28, ജ​നു​വ​രി നാ​ല് തീ​യ​തി​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​കൊ​ല്ല​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ എ​ട്ടി​ന് മ​ച്ചി​ലി​പ​ട്ട​ണ​ത്ത് എ​ത്തും.07103 മ​ച്ചി​ലി​പ​ട്ട​ണം – കൊ​ല്ലം സ്പെ​ഷ​ൽ ഡി​സം​ബ​ർ അ​ഞ്ച്, 12, 19 ജ​നു​വ​രി ഒ​മ്പ​ത്, 16 തീ​യ​തി​ക​ളി​ൽ മ​ച്ചി​ലി​പ​ട്ട​ണ​ത്ത് നി​ന്ന് രാ​വി​ലെ 11 ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​ത്രി പ​ത്തി​ന് കൊ​ല്ല​ത്ത് എ​ത്തും.

തി​രി​കെ​യു​ള്ള 07104 സ​ർ​വീ​സ് കൊ​ല്ല​ത്ത് നി​ന്ന് ഡി​സം​ബ​ർ ഏ​ഴ്, 14, 21 , ജ​നു​വ​രി 11, 18 തീ​യ​തി​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​കൊ​ല്ല​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​ത്രി 10.30 ന് ​മ​ച്ചി​ലി​പ​ട്ട​ണ​ത്ത് എ​ത്തും. ട്രെ​യി​ൻ ന​മ്പ​ർ 07105 ന​രാ​സ്പു​ർ കൊ​ല്ലം സ്പെ​ഷ​ൽ ന​വം​ബ​ർ 16, 23 , 30 ഡി​സം​ബ​ർ ഏ​ഴ്, 14 , 21 , 28 തീ​യ​തി​ക​ളി​ൽ ന​രാ​സ്പു​രി​ൽ നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​ത്രി പ​ത്തി​ന് കൊ​ല്ല​ത്ത് എ​ത്തും. തി​രി​കെ​യു​ള്ള സ​ർ​വീ​സ് 07106 കൊ​ല്ല​ത്ത് നി​ന്ന് ന​വം​ബ​ർ 18, 25 , ഡി​സം​ബ​ർ ര​ണ്ട്, ഒ​മ്പ​ത്, 16, 23, 30, ജ​നു​വ​രി ആ​റ്, 13, 20 തീ​യ​തി​ക​ളി​ൽ പു​ല​ർ​ച്ചെ 2.30 ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ ഏ​ഴി​ന് ന​രാ​സ്പു​രി​ൽ എ​ത്തും.

07107 ച​ർ​ല​പ്പ​ള്ളി – കൊ​ല്ലം സ്പെ​ഷ​ൽ ന​വം​ബ​ർ 17, 24, ഡി​സം​ബ​ർ ഒ​ന്ന്, ഏ​ഴ്, 18, 25 , ജ​നു​വ​രി അ​ഞ്ച്, 12, 19 തീ​യ​തി​ക​ളി​ൽ ച​ർ​ല​പ്പ​ള്ളി​യി​ൽ നി​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​ത്രി പ​ത്തി​ന് കൊ​ല്ല​ത്ത് എ​ത്തും.തി​രി​കെ​യു​ള്ള 07108 ട്രെ​യി​ൻ ന​വം​ബ​ർ 19, 26 , ഡി​സം​ബ​ർ മൂ​ന്ന്, 10, 17, 24, 31, ജ​നു​വ​രി ഏ​ഴ്, 14 , 21 തീ​യ​തി​ക​ളി​ൽ കൊ​ല്ല​ത്ത് നി​ന്ന് പു​ല​ർ​ച്ചെ 2.30 ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 10.30 ന് ​ച​ർ​ല​പ്പ​ള്ളി​യി​ൽ എ​ത്തും.

പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​ര​ള​ത്തി​ൽ ഈ ​ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മു​ൻ​കൂ​ർ റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു.

Related posts

Leave a Comment