തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം; പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളു​ടെ ഒ​പ്പ് സാ​ക്ഷ്യ​പ്പെ​ടു​ത്തി സ​മ​ർ​പ്പി​ക്ക​ണം; അ​വ​സാ​ന തീ​യ​തി 24

കൊ​ച്ചി : ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി രാ​ഷ്‌ട്രീയ​പാ​ർ​ട്ടി​ക​ൾ​ക്ക് ചി​ഹ്നം അ​നു​വ​ദി​ച്ച് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.

സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ചി​ഹ്നം ശി​പാ​ർ​ശ ചെ​യ്യു​ന്ന​തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളു​ടെ ഒ​പ്പ് അ​ത​ത് രാ​ഷ്‌ട്രീയ പാ​ർ​ട്ടി​ക​ളു​ടെ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​മ​ർ​പ്പി​ക്ക​ണം.

പ​ക​ർ​പ്പ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് അ​യ​യ്ക്കു​ക​യും വേ​ണം. ചി​ഹ്നം ശി​പാ​ർ​ശ ചെ​യ്യു​ന്ന​തി​ന് അ​ധി​കാ​ര​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ൾ, സ്വ​ന്തം കൈ​പ്പ​ട​യി​ൽ ഒ​പ്പ് വ​ച്ച ശി​പാ​ർ​ശ ക​ത്ത് ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി ചി​ഹ്നം അ​നു​വ​ദി​ക്കു​ന്ന 24 ന് ​വൈ​കി​ട്ട് മൂ​ന്നി​ന് മു​ൻ​പ് സ​മ​ർ​പ്പി​ക്ക​ണം.

ഓ​ൺ​ലൈ​നാ​യും തു​ക കെ​ട്ടി​വയ്​ക്കാം
കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് നി​ക്ഷേ​പ​ത്തു​ക ഓ​ൺ​ലൈ​നാ​യി അ​ട​ക്കാം. ഇ-ട്ര​ഷ​റി മു​ഖേ​ന തു​ക കെ​ട്ടി​വെ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.ട്ര​ഷ​റി​യു​ടെ വെ​ബ് സൈ​റ്റാ​യ www.etreasury.kerala.gov.in വ​ഴി നെ​റ്റ് ബാ​ങ്കിം​ഗ്, കാ​ർ​ഡ് പേ​യ്‌​മെ​ന്‍റ്, യു​പി​ഐ, ക്യു.​ആ​ർ കോ​ഡ് തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​ണ​മ​ട​യ്ക്കാ​നാ​കും. ഇ​തി​ന് പു​റ​മേ etr5.etreasury.

kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന​യും അ​ട​യ്ക്കാ​നാ​കും. കൂ​ടാ​തെ ട്ര​ഷ​റി​യി​ൽ നേ​രി​ട്ടും വ​ര​ണാ​ധി​കാ​രി മു​ൻ​പാ​കെ​യും പ​ണം അ​ട​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്.

ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ 2,000 രൂ​പ രൂ​പ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 4,000 രൂ​പ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ 5,000 രൂ​പ​യു​മാ​ണ് സ്ഥാ​നാ​ർ​ഥി കെ​ട്ടി​വയ്ക്കേണ്ട​ത്.​ന​ഗ​ര​സ​ഭ​ക​ളി​ലും കോ​ർ​പ്പ​റേ​ഷ​നി​ലും യ​ഥാ​ക്ര​മം 4,000, 5,000 രൂ​പ വീ​ത​വു​മാ​ണ് കെ​ട്ടി​വെ​ക്കേ​ണ്ട​ത്. പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ ഇ​തി​ൻ്റെ 50 ശ​ത​മാ​നം തു​ക കെ​ട്ടി​വ​ച്ചാ​ൽ​മ​തി.

Related posts

Leave a Comment