നി​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്ക് അ​പ​രി​ചി​ത​രെ കൊ​ണ്ടു​വ​ര​രു​ത്; യു​വ​തി​ക​ളു​ടെ അ​നാ​ശാ​സ്യം ചോ​ദ്യം ചെ​യ്യാ​ൻ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചു; ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി പെ​ൺ​കു​ട്ടി​ക​ൾ

റാ​യ്‌​പു​ർ: വീട് കേന്ദ്രീകരിച്ച് അനാശ്യം നടത്തുന്നത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ ആ​സി​ഡും ബ്ലേ​ഡും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മണം. യുവതിക ളുടെ ആക്രമണത്തിൽ ആ​റു​പേ​ർ​ക്ക് പരിക്ക്. നാട്ടുകാരെ ആക്രമിച്ച പെൺകുട്ടികളെ അറസ്റ്റ് ചെയ്തു പോലീസ്.

ഇ​വ​ർ പു​റ​ത്തു​നി​ന്നു​ള്ള​വ​രെ വീ​ട്ടി​ലേ​ക്ക് പ​തി​വാ​യി ക്ഷ​ണി​ക്കു​ക​യും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യം ചോ​ദ്യം ചെ​യ്യാ​നാ​യി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​താ​നും സ​മീ​പ​വാ​സി​ക​ൾ പെ​ൺ​കു​ട്ടി​ക​ൾ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലെ​ത്തി അ​പ​രി​ചി​ത​രെ പ്ര​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​വ​ര​രു​തെ​ന്നും പ​റ​ഞ്ഞു.

തു​ട​ർ​ന്ന് വാ​ക്കേ​റ്റം രൂ​ക്ഷ​മാ​യ​തോ​ടെ വീ​ടി​നു​ള്ളി​ലേ​ക്ക് ഓ​ടി​പ്പോ​യ യു​വ​തി​ക​ൾ ബ്ലേ​ഡും ആ​സി​ഡ് അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ക​രു​തു​ന്ന ടോ​യ്‌‌​ലെ​റ്റ് ക്ലീ​ന​റു​മാ​യി വ​ന്ന് പു​റ​ത്തു​നി​ന്ന​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​സി​ഡ് മു​ഖ​ത്തും ക​ണ്ണി​ലും വീ​ണാ​ണ് അ​ധി​കം പേ​ർ​ക്കും പൊ​ള്ള​ലേ​റ്റ​ത്. കൂ​ടാ​തെ നാ​ട്ടു​കാ​ർ​ക്കു​നേ​രെ യു​വ​തി​ക​ൾ ക​ല്ലെ​റി​യു​ക​യും ചെ​യ്തു. ഛത്തീ​സ്ഗ‍​ഡി​ലെ ദു​ർ​ഗി​ൽ സി​ദ്ധാ​ർ​ഥ് ന​ഗ​റി​ൽ നാ​ലു യു​വ​തി​ക​ളാ​ണ് നാ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച​ത്. ഇ​തി​ൽ ര​ണ്ടു​പേ​ർ വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു ര​ണ്ടു​പേ​ർ ജോ​ലി ചെ​യ്യു​ന്ന​വ​രു​മാ​ണ്. പ്ര​തി​ക​ളെ ദു​ർ​ഗ് സി​റ്റി കോ​ട്ട്‌​വാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Related posts

Leave a Comment