ശ്രീനഗർ: ജമ്മു കാഷ്മീരിലെ വനമേഖലയിൽ ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്ത് സുരക്ഷാ ഉദ്യോഗസ്ഥർ.ദോഡയിലെ ജമ്മു കാഷ്മീർ പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) ഇന്നലെ രാത്രി ഭലാര വനമേഖലയിൽ നടത്തിയ തെരച്ചിലിലാണ് ഭീകരകേന്ദ്രങ്ങൾ തകർത്തത്.
ദോഡ എസ്എസ്പി സന്ദീപ് മേത്തയുടെ മേൽനോട്ടത്തിലായിരുന്നു ഭീകരവേട്ട. ഒരു എസ്എൽആർ റൈഫിൾ, രണ്ട് മാഗസിനുകൾ, 22 വെടിയുണ്ടകൾ എന്നിവ പോലീസ് കണ്ടെടുത്തു.
മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
