ന്യൂഡൽഹി: ഇതിഹാസതാരം രജനികാന്തിന്റെ 75-ാം പിറന്നാളിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി. തന്റെ എക്സ് അക്കൗണ്ടിലാണ് പ്രധാനമന്ത്രി സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസകൾ അറിയിച്ചത്. തലൈവർ എന്ന് സ്നേഹപൂർവം വിളിക്കുന്ന ഇതിഹാസ നടൻ, തന്റെ പ്രകടനങ്ങളിലൂടെയും വ്യത്യസ്ത ശൈലിയിലൂടെയും തലമുറകളെ പ്രചോദിപ്പിക്കുന്ന നടനാണെന്നും പ്രധാനമന്ത്രി പറഞ്ഞു
“75-ാം ജന്മദിനത്തിൽ ആദരണീയനായ രജനികാന്തിന് ആശംസകൾ. തലമുറകളെ പ്രചോദിക്കുന്ന നടൻ. വൈവിധ്യമാർന്ന വേഷങ്ങൾ കൊണ്ട് അദ്ദേഹം വെള്ളിത്തിരയിൽ ഇതിഹാസങ്ങൾ സൃഷ്ടിച്ചു.
ചലച്ചിത്ര ലോകത്ത് അദ്ദേഹം 50 വർഷം പൂർത്തിയാക്കിയതിനാൽ ഈ വർഷം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാർഥിക്കുന്നു…’ പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അതേസമയം, രജനികാന്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ലോകമെന്പാടുമുള്ള ആരാധകർ വിപുലമായ ആഘോഷങ്ങൾ നടത്തുകയാണ്. ചാരിറ്റി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.
