മുംബൈ: മഹാരാഷ്ട്രയില്‍ കൈക്കൂലി 100 രൂപ നോട്ടുകളായി നല്കാന് ആവശ്യപ്പെട്ട കൃഷി ഓഫീസര്‍ അറസ്റ്റില്‍. സോളാപുര്‍ മൊഹോള്‍ പഞ്ചായത്ത് സമിതിയിലെ കൃഷി ഓഫീസര്‍ ബാലാസാഹിബ് ഭികാജി ബാബര്‍ ആണ് അറസ്റ്റിലായത്. സ്വകാര്യവ്യക്തിയില്നിന്നും 2,500 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കൈക്കൂലി 500, 1000 രൂപ നോട്ടുകളായി നല്കിയപ്പോള് 100 രൂപ നോട്ടുകള്‍ വേണമെന്ന് നിര്‍ബന്ധംപിടിച്ചു. ഇതോടെ പരാതിക്കാരന് അഴിമതി വിരുദ്ധ ബ്യൂറോയില്‍ പരാതി നല്‍കുകയായിരുന്നു.
Related posts
ഇനി അരളി പുറത്ത്; തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അരളി പ്രസാദമായി നൽകില്ല
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളിപ്പൂവ് ഒഴിവാക്കാൻ തീരുമാനം. അരളിപ്പൂവില്‍ നിന്നും വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന...അക്ഷയതൃതീയ നാളെ; പ്രതീക്ഷയില്‍ സ്വര്‍ണവ്യാപാരികള്‍
കൊച്ചി: അക്ഷയതൃതീയ ദിനമായ നാളെ സംസ്ഥാനത്ത് അഞ്ചു ലക്ഷത്തിലധികം കുടുംബങ്ങള്‍ സ്വര്‍ണം വാങ്ങാനെത്തിയേക്കുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണവ്യാപാരികള്‍. ഓള് കേരള ഗോള്‍ഡ് ആന്‍ഡ്...പതിനാറുകാരിക്ക് പിറന്നാൾ കേക്കുമായെത്തി; യുവാവിനെ തേങ്ങ തുണിയില്‍ കെട്ടി അടിച്ച് ബന്ധുക്കൾ
പത്തനംതിട്ട: ബന്ധുവീട്ടിൽ പെൺകുട്ടിയെ കാണാനെത്തിയ യുവാവിന് ക്രൂര മർദനം. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദനത്തിൽ പരിക്കേറ്റത്....