‘അ​മ്മ അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നു കേ​ട്ടോ, കു​ഞ്ഞാ​വ വി​ഷ​മി​ക്ക​ണ്ട’: ഓ​രോ സീ​നും ചെ​യ്ത് ക​ഴി​ഞ്ഞ് കി​യാ​ര പ​റ​ഞ്ഞ​തി​ങ്ങ​നെ

ബോ​ളി​വു​ഡി​ലെ താ​ര​ദ​മ്പ​തി​മാ​രാ​യ കി​യാ​രാ അ​ദ്വാ​നി​ക്കും സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യ്ക്കും ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് പെ​ൺ​കു​ഞ്ഞ് പി​റ​ന്ന​ത്. കു​ഞ്ഞ് പി​റ​ന്ന​തും കു​ഞ്ഞി​ന് പേ​രി​ട്ട​തു​മെ​ല്ലാം ഇ​രു​വ​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രെ അ​റി​യി​ച്ചി​രു​ന്നു.

സ​രാ​യ എ​ന്നാ​ണ് ഇ​വ​ർ കു​ഞ്ഞി​നു പേ​രി​ട്ട​ത്. ഇ​പ്പോ​ഴി​താ, ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ വ​യ​റ്റി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന മ​ക​ളോ​ട് താ​ൻ സം​സാ​രി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ക​യാ​ണ് കി​യാ​ര. ​ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​ർ​ക്കും നി​ർ​മാ​താ​ക്ക​ൾ​ക്കും മാ​ത്ര​മേ അ​ന്ന് താ​ൻ ഗ​ർ​ഭി​ണി​യാ​യി​രു​ന്നു​വെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു​ള്ളു.

വൈ​കാ​രി​ക​മാ​യ രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ചു ക​ഴി​ഞ്ഞ​ശേ​ഷം താ​ൻ കാ​ര​വാ​നി​ലെ ചെ​റി​യ ശു​ചി​മു​റി​യി​ലേ​ക്ക് പോ​യ​ശേ​ഷം കു​ഴ​പ്പ​മൊ​ന്നു​മി​ല്ല എ​ന്ന് ത​ന്‍റെ കു​ഞ്ഞി​നോ​ട് പ​റ​യും. “അ​മ്മ അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നു കേ​ട്ടോ… ഓ​കെ? ഇ​തൊ​ന്നും യ​ഥാ​ർ​ഥ​ത്തി​ലു​ള്ള​ത​ല്ല’ എ​ന്നാ​ണ് ഉ​ദ​ര​ത്തി​ൽ ത​ലോ​ടി​ക്കൊ​ണ്ട് ഞാ​ൻ കു​ഞ്ഞി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്-​കി​യാ​ര പ​റ​യു​ന്നു.

അ​മ്മ​യാ​യു​ള്ള ജീ​വി​തം പൂ​ർ​ണ​മാ​യി ഞാ​ൻ ആ​സ്വ​ദി​ക്കു​ന്നു. സ​രാ​യ​യു​ടെ ഓ​രോ ചെ​റി​യ കാ​ര്യ​വും ഞാ​ൻ ശ്ര​ദ്ധി​ക്കും. വ​ള​രെ ചെ​റി​യ നി​മി​ഷ​ങ്ങ​ൾ പോ​ലും വി​ല​മ​തി​ക്കാ​നാ​കാ​ത്ത​താ​ണ്-​വോ​ഗി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ കി​യാ​ര പ​റ​ഞ്ഞു. അ​തേ​സ​മ​യം, കു​ഞ്ഞി​ന്‍റെ ചി​ത്രം കി​യാ​ര​യും സി​ദ്ധാ​ർ​ഥും ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Related posts

Leave a Comment