അങ്കാറ: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ഭീകരാക്രമണങ്ങൾക്കു പദ്ധതിയിട്ട 115 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അറസ്റ്റ് ചെയ്തതായി തുർക്കി അറിയിച്ചു. ഇസ്താംബൂൾ നഗരത്തിലെ 124 ഇടങ്ങളിൽ റെയ്ഡ് നടത്തിയാണ് ഇവരെ പിടികൂടിയത്. തോക്കുകളും സംഘടനാ രേഖകളും കണ്ടെടുത്തു.
ഐഎസ് ഭീകരർ ഈയാഴ്ച തുർക്കിയിലുടനീളം ആക്രമണം നടത്താനുള്ള ശ്രമത്തിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. തുർക്കിക്കു പുറത്തുള്ള ഐഎസ് പ്രവർത്തകരുമായി ഇവർ ബന്ധപ്പെട്ടിരുന്നു.
