ജീവ-കാജല്‍ ജോടികളുടെ കവലൈവേണ്ടം

kajalജീവയും കാജല്‍ അഗര്‍വാളും പ്രണയ ജോഡികളായി അഭിനയിക്കുന്ന റൊമാന്റിക് കോമഡി സിനിമയാണ് ഡി.കെ. സംവിധാനം ചെയ്ത കവലൈവേണ്ടം. ജീവയും കീര്‍ത്തി സുരേഷും നിക്കി ഗാര്‍വാണിയും പ്രധാനകഥാപാത്രങ്ങളും ബോബി സിംഹ ഒരു പ്രത്യേക ഗസ്റ്റ്‌റോളും അഭിനയിക്കുന്ന സെറ്റപ്പിലായിരുന്നു ഈ ചിത്രം ആദ്യം പ്ലാന്‍ ചെയ്തതും ഫോട്ടോഷൂട്ട് ചെയ്തതും. എന്നാല്‍ ആ പ്ലാനിംഗില്‍ സിനിമ തുടങ്ങാന്‍ നിര്‍മാതാവിന് കഴിഞ്ഞില്ല.

ചെറിയ ചര്‍ച്ചയ്ക്ക് ശേഷം ജീവയോടൊപ്പം കാജല്‍ അഗര്‍വാള്‍, സുനേന ശ്രുതിരാമകൃഷ്ണന്‍ എന്നിവരെ കാസ്റ്റ് ചെയ്ത് അസൂയാവഹമായ ഗ്ലാമറിലും ഹ്യൂമറിലും ചിത്രം മെനഞ്ഞെടുക്കുകയായിരുന്നു. ബോബി സിംഹ, ആര്‍. കെ. ബാലാജി എന്നിവരെ കൂടാതെ തമിഴിലെ പ്രധാനനടീനടന്മാരും കഥാപാത്രങ്ങളാകുന്നു.

എല്‍സ്കുമാര്‍, അബിനേഷ്, ഇളങ്കോവല്‍ എന്നിവരാണ് നിര്‍മാതാക്കള്‍.  ലിയോണ്‍ ജെ യിംസ് സംഗീതവും അഭിനന്ദന്‍ രാമാനുജന്‍ ഛായാഗ്രഹണവും ടി.എസ്. സുരേഷ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.  ഈ ചിത്രം കേരളത്തില്‍ രാജ്ശ്രീ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

Related posts