പൊന്‍കുന്നം: മലപ്പുറത്തുനിന്ന് പത്തനംതിട്ട ഗവിയിലേക്ക് സഞ്ചരിക്കുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്രാ ബസിനു തീപിടിച്ചു. യാത്രക്കാര്‍ക്കു പരുക്കില്ല.
ഇന്നു പുലര്‍ച്ചെ നാലിന് പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ പൊന്‍കുന്നത്തിനു സമീപം ചെറുള്ളി കുന്നത്തുപുഴ ആറാട്ടുകടവിനു സമീപമായിരുന്നു അപകടം. ബസ് പൂർണമായും കത്തിനശിച്ചു. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
മണിമല ജംക്ഷൻ പിന്നിടുന്പോഴാണ് ബിസിൽനിന്നു പുക ഉയർന്നത്. തുടർന്നു ബസ് ജീവനക്കാർ യാത്രക്കാരെ ഉടൻ പുറത്തിറക്കി. . കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സും മണിമല പോലീസും നാട്ടുകാരും ചേര്‍ന്നാണു തീയണച്ചത്. യാത്രക്കാരുടെ ലഗേജും മറ്റു സാധനങ്ങളും കത്തിനശിച്ചു.
കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി മലപ്പുറം ഡിപ്പോയിൽനിന്ന് ഇന്നലെ രാത്രി ഒന്‍പതോടെ ബസ് പുറപ്പെട്ടത്.
- കെ.എ. അബ്ബാസ്
