പൊ​ൻ​കു​ന്ന​ത്ത് കെ​എ​സ്ആ​ർ​ടി​സി ഉ​ല്ലാ​സ​യാ​ത്ര ബ​സ് ക​ത്തി​ന​ശി​ച്ചു; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം; 28 യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​ർ

പൊ​ന്‍​കു​ന്നം: മ​ല​പ്പു​റ​ത്തു​നി​ന്ന് പ​ത്ത​നം​തി​ട്ട ഗ​വി​യി​ലേ​ക്ക് സഞ്ചരിക്കുകയായിരുന്ന കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഉ​ല്ലാ​സ​യാ​ത്രാ ബ​സി​നു തീ​പി​ടി​ച്ചു. യാ​ത്ര​ക്കാ​ര്‍ക്കു പരുക്കില്ല.

ഇ​ന്നു പു​ല​ര്‍​ച്ചെ നാ​ലി​ന് പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ ഹൈ​വേ​യി​ല്‍ പൊ​ന്‍​കു​ന്ന​ത്തി​നു സ​മീ​പം ചെ​റു​ള്ളി കു​ന്ന​ത്തു​പു​ഴ ആ​റാ​ട്ടു​ക​ട​വി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ബസ് പൂർണമായും കത്തിനശിച്ചു. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

മ​ണി​മ​ല ജം​ക്‌​ഷ​ൻ പിന്നിടുന്പോഴാണ് ബിസിൽനി​ന്നു പു​ക ഉ​യ​ർ​ന്ന​ത്. തു​ട​ർ​ന്നു ബ​സ് ജീ​വ​ന​ക്കാ​ർ യാ​ത്ര​ക്കാ​രെ ഉ​ട​ൻ പു​റ​ത്തി​റ​ക്കി. . കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ര്‍​ഫോ​ഴ്സും മ​ണി​മ​ല പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാണു തീ​യ​ണ​ച്ചത്. യാ​ത്ര​ക്കാ​രു​ടെ ല​ഗേ​ജും മ​റ്റു സാ​ധ​ന​ങ്ങ​ളും ക​ത്തിന​ശി​ച്ചു.

കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ഡി​പ്പോ​യി​ൽ​നി​ന്ന് ഇന്നലെ രാത്രി ഒന്പതോടെ ബ​സ് പു​റ​പ്പെ​ട്ട​ത്.

  • ‌‌‌‌കെ.​എ.​ അ​ബ്ബാ​സ്

Related posts

Leave a Comment