സ്വ​ർ​ണ​ത്തേ​ക്കാ​ൾ പ​ത്ത​ര​മാ​റ്റ് ജോ​ൺ​സി​യു​ടെ മ​ന​സി​ന്… ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ത്തി​ന് ന​ഷ്ട​പ്പെ​ട്ട താ​ലി​ മാ​ല​ ഒ​ന്ന​ര മാ​സ​ത്തി​നു​ശേ​ഷം തി​രി​കെ ല​ഭി​ച്ചു

എ​ട​ത്വ: ഹ​രി​ത​ക​ര്‍​മസേ​നാ അം​ഗ​ത്തി​ന് ന​ഷ്ട​പ്പെ​ട്ട താ​ലി​യും മാ​ല​യും ഒ​ന്ന​ര​മാ​സ​ത്തി​നു​ശേ​ഷം തി​രി​കെ ല​ഭി​ച്ചു. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡ് കൊ​ടു​പ്പുന്ന ശ്രാ​യി​പ്പറ​മ്പ് സ​രി​താ സാ​ബു​വി​നാ​ണ് ന​ഷ്ട​പ്പെ​ട്ട സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ഒ​ന്ന​രമാ​സ​ത്തി​നുശേ​ഷം തി​രി​കെ ല​ഭി​ച്ച​ത്. എ​ട​ത്വ മൂ​ന്നു​തൈ​യ്ക്ക​ല്‍ ജോ​ണ്‍​സി വ​ര്‍​ഗീ​സി​നാ​ണ് ഒ​രു പ​വ​ന്‍റെ മാ​ല​യും നാ​ലു ഗ്രാ​മി​ന്‍റെ താ​ലി​യും ല​ഭി​ച്ച​ത്.

ന​വം​ബ​ര്‍ 13ന് ​പ്ലാ​സ്റ്റി​ക് വേ​സ്റ്റ് ശേ​ഖ​രി​ക്കാ​ന്‍ പോ​കു​ന്ന​തി​നി​ട​യി​ല്‍ നാ​ലാം വാ​ര്‍​ഡി​ല്‍ വ​ച്ചാ​ണ് സ​രി​ത​യ്ക്ക് മാ​ല​യും താ​ലി​യും ന​ഷ്ട​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​മാ​യ വി​വ​രം സോ​ഷ്യ​ല്‍ മീ​ഡി​യാ​യി​ലൂ​ടെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ന​ഷ്ട​പ്പെ​ട്ട മാ​ല​യും താ​ലി​യും ഒ​ന്ന​ര​മാ​സം ക​ഴി​ഞ്ഞി​ട്ടും ല​ഭി​ക്കാ​തി​രു​ന്ന വി​ഷ​മ​ത്തി​ലാ​യി​രു​ന്നു സ​രി​ത. ക​ഴി​ഞ്ഞ​ദി​വ​സം ജോ​ണ്‍​സി മൂ​ന്നു​തൈ​യ്ക്ക​ലി​ന് ത​ന്‍റെ വീ​ടി​​ന്‍റെ പു​റ​കി​ലെ പ​റ​മ്പി​ല്‍നി​ന്ന് മാ​ല​യും താ​ലി​യും ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

ഹ​രി​ത ക​ര്‍​മസേ​നാം​ഗ​ത്തി​ന് സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്ന ജോ​ണ്‍​സി നാ​ലാം വാ​ര്‍​ഡി​ലെ ഹ​രി​ത ക​ര്‍​മസേ​നാം​ഗം സീ​മ​യെ ഫോ​ണ്‍ വി​ളി​ച്ച് സ്വ​ര്‍​ണം കി​ട്ടി​യ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സീ​മ അ​റി​യി​ച്ച​ത് അ​നു​സ​രി​ച്ച് സ​രി​ത ഹ​രി​ത​ക​ര്‍​മസേ​നാം​ഗ​ങ്ങ​ളു​മാ​യി ജോ​ണ്‍​സി​യു​ടെ വീ​ട്ടി​ലെ​ത്തി താ​ലി​യും മാ​ല​യും ഏ​റ്റു​വാ​ങ്ങു​ക​യു​മാ​യി​രു​ന്നു. ഹ​രി​ത ക​ര്‍​മസേ​ന ക​ണ്‍​സോ​ഷ്യം പ്ര​സി​ഡ​ന്‍റ് ലി​ല്ലി വ​ര്‍​ഗീ​സ്, സെ​ക്ര​ട്ട​റി ര​മ പു​ഷ്പ​ന്‍, സീ​മ ബി​നു, ശൈ​ല​ജ, ജാ​ന്‍​സി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ജോ​ണ്‍​സി​യെ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment