ഇ​രു​ട്ട​ടി​യാ​യി എ​ൽ​പി​ജി വി​ല വ​ർ​ധ​ന; വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് കൂ​ട്ടി​യ​ത് 111 രൂ​പ ; ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ൽ മാ​റ്റ​മി​ല്ല

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് എ​ൽ​പി​ജി വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ചു. 19 കി​ലോ വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ വി​ല 111 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. എ​ന്നാ​ൽ 14 കി​ലോ ഗാ​ർ​ഹി​ക എ​ൽ​പി​ജി ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ൽ മാ​റ്റ​മി​ല്ല.

ന്യൂഡ​ൽ​ഹി, മും​ബൈ, കൊ​ൽ​ക്ക​ത്ത, ചെ​ന്നൈ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ വി​ല വ​ർ​ധ​ന ഇ​ന്ന് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ദി​ല്ലി​യി​ൽ 1580.50 രൂ​പ​യ്ക്ക് ല​ഭ്യ​മാ​യി​രു​ന്ന 19 കി​ലോ​ഗ്രാം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് ഇ​നി മു​ത​ൽ 1691.50 രൂ​പ ന​ൽ​ക​ണം.

ചെ​ന്നൈ​യി​ലാ​ക​ട്ടെ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല 1739.5 രൂ​പ​യി​ൽ നി​ന്ന് 1849.50 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്ക് ചെ​ന്നൈ​യി​ലാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് 1719 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. അ​തേ​സ​മ​യം കൊ​ൽ​ക്ക​ത്ത​യി​ൽ വി​ല 1684 രൂ​പ​യി​ൽ നി​ന്ന് 1795 രൂ​പ​യാ​യി ഉ​യ​ർ​ന്നു. മും​ബൈ​യി​ൽ 1531.50 രൂ​പ​യ്ക്ക് ല​ഭ്യ​മാ​യി​രു​ന്ന വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റി​ന് 1642.50 രൂ​പ​യാ​യി.

ഡി​സം​ബ​ർ ഒ​ന്നി​ന് 19 കി​ലോ​ഗ്രാം വാ​ണി​ജ്യ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ വി​ല നേ​രി​യ തോ​തി​ൽ കു​റ​ച്ചി​രു​ന്നു. ദി​ല്ലി​യി​ലും കൊ​ൽ​ക്ക​ത്ത​യി​ലും 10 രൂ​പ കു​റ​ച്ച​പ്പോ​ൾ, മും​ബൈ​യി​ലും ചെ​ന്നൈ​യി​ലും 11 രൂ​പ കു​റ​ച്ചു.

ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ കു​ത്ത​നെ​യു​ള്ള വി​ല വ​ർ​ധ​ന വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക ഉ​യ​രു​ന്നു​ണ്ട്. വാ​ണി​ജ്യ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ വി​ല കു​റ​ച്ചു​കാ​ല​മാ​യി സ്ഥി​ര​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല 2025 ഏ​പ്രി​ൽ മു​ത​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. വി​ല വ​ർ​ധ​ന ഇ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.

Related posts

Leave a Comment