കൊച്ചി: വില്‍പ്പനയ്ക്കെത്തിച്ച രാസലഹരിയുമായി നഗരത്തില്‍ രണ്ടിടത്ത് രണ്ടു യുവാക്കള്‍ അറസ്റ്റിലായി. ഉണിച്ചിറ ഇടപ്പള്ളി പൂക്കാട്ടുപടി റോഡില്‍ വച്ച് എറണാകുളം തൃക്കാക്കര കരിമക്കാട് തുരുത്തുമേല്‍ സിജാസും (26) കലൂര്‍ എസ്ആര്‍എം റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് മലപ്പുറം തൃക്കണ്ണാപുരം കൊട്ടുശാലിന് പാട്ടുപറമ്പ് ജുനൈദുമാണ് (31) നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.
സിജാസിന്റെ കൈയില്‍ നിന്ന് 29.16 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തൃക്കാക്കരയില്‍ ഹെഡ് ലോഡ് തൊഴിലാളിയായ പ്രതി ന്യൂ ഇയറുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ പോയി രാസലഹരി കൊണ്ടുവന്ന് എറണാകുളത്ത് യുവാക്കള്‍ക്ക്് കച്ചവടം ചെയ്യുന്നതിനിടയാണ് ഇന്നലെ പോലീസ് പിടികൂടിയത്. ജുനൈദിന്റെ പക്കല്‍ നിന്ന് 5.62 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.
