അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 1500 കോ​ച്ചു​ക​ൾ കൂ​ടി: വ​ന്ദേ ഭാ​ര​ത് ചെ​യ​ർ​കാ​റു​ക​ളു​ടെ ഉ​ത്പാ​ദ​നം നി​ർ​ത്താ​നു​ള്ള തീ​രു​മാ​നം റെ​യി​ൽ​വേ പി​ൻ​വ​ലി​ച്ചു

പ​ര​വൂ​ർ: വ​ന്ദേ ഭാ​ര​ത് ചെ​യ​ർ​കാ​റു​ക​ക​ളു​ടെ ഉ​ത്പാ​ദ​നം നി​ർ​ത്താ​നു​ള്ള മു​ൻ തീ​രു​മാ​നം അ​ടി​യ​ന്തി​ര​മാ​യി പി​ൻ​വ​ലി​ച്ച് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം. പു​തു​താ​യി 120 ട്രെ​യി​ൻ സെ​റ്റു​ക​ൾ കൂ​ടി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ചെ​യ​ർ​കാ​റു​ക​ളു​ടെ ഉ​ത്പാ​ദ​നം നി​ർ​ത്താ​നാ​ണ് നേ​ര​ത്തേ തീ​രു​മാ​നി​ച്ച​ത് – ഈ ​തീ​രു​മാ​ന​മാ​ണ് ഇ​പ്പോ​ൾ റെ​യി​ൽ​വേ ഉ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത്.

2026 മു​ത​ൽ 2030 വ​രെ​യു​ള്ള അ​ഞ്ച് വ​ർ​ഷ കാ​ല​യ​ള​വി​നു​ള്ളി​ൽ 88 റേ​ക്കു​ക​ൾ​ക്ക് (ട്രെ​യി​ൻ സെ​റ്റു​ക​ൾ ) തു​ല്യ​മാ​യ 1500 വ​ന്ദേ ഭാ​ര​ത് ചെ​യ​ർ​കാ​ർ കോ​ച്ചു​ക​ൾ നി​ർ​മി​ക്കാ​ൻ റെ​യി​ൽ മ​ന്ത്രാ​ല​യം ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് പു​തു​താ​യി നി​ർ​ദേ​ശം ന​ൽ​കി​ക്ക​ഴി​ഞ്ഞു.

ഇ​തി​ൽ 720 കോ​ച്ചു​ക​ൾ ചെ​ന്നൈ പെ​ര​മ്പൂ​രി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ലാ​യി​രി​ക്കും നി​ർ​മി​ക്കു​ക​യെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​ന്‍റ​ർ​സി​റ്റി റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​ല്ലാ ശ​താ​ബ്ദി എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളു​ടെ​യും റേ​ക്കു​ക​ളു​ടെ ഉ​ത്പാ​ദ​നം ഇ​പ്പോ​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

അ​വ​യ്ക്ക് പ​ക​രം വ​ന്ദേ ഭാ​ര​ത് റേ​ക്കു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം. ഇ​പ്പോ​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന 88 റേ​ക്കു​ക​ളി​ൽ 68 എ​ണ്ണം 16 കോ​ച്ചു​ക​ൾ ഉ​ള്ള ട്രെ​യി​ൻ സെ​റ്റു​ക​ളാ​യി​രി​ക്കും.

ബാ​ക്കി​യു​ള്ള 20 എ​ണ്ണം 20 കോ​ച്ചു​ക​ൾ ഉ​ള്ള​വ​യു​മാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​ന്ദേ ഭാ​ര​ത് ചെ​യ​ർ കാ​ർ റേ​ക്കു​ക​ൾ മ​ണി​ക്കൂ​റി​ൽ പ​ര​മാ​വ​ധി 160 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​ത്. ഇ​ത് പ്ര​ധാ​ന​മാ​യും പ​ക​ൽ സ​ർ​വീ​സു​ക​ളെ ഉ​ദ്ദേ​ശി​ച്ചു​ള്ള​തു​മാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ വ​രെ ചെ​ന്നൈ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി, ക​പൂ​ർ​ത്ത​ല റെ​യി​ൽ കോ​ച്ച് ഫാ​ക്ട​റി, റാ​യ്ബ​റേ​ലി മോ​ഡേ​ൺ കോ​ച്ച് ഫാ​ക്ട​റി എ​ന്നീ മൂ​ന്ന് കോ​ച്ച് പ്രൊ​ഡ​ക്ഷ​ൻ യൂ​ണി​റ്റു​ക​ൾ ചേ​ർ​ന്ന് 96 വ​ന്ദേ​ഭാ​ര​ത് ചെ​യ​ർ കാ​ർ റേ​ക്കു​ക​ളാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 82 എ​ണ്ണം നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ചി​ല​ത് സ്പെ​യ​ർ കോ​ച്ചു​ക​ളാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ബാ​ക്കി​യു​ള്ള​വ ദ​ക്ഷി​ണ റെ​യി​ൽ​വേ, വ​ട​ക്ക​ൻ റെ​യി​ൽ​വേ, മ​റ്റ് സോ​ണു​ക​ൾ എ​ന്നി​വ​യ്ക്കാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ റൂ​ട്ട് നി​ശ്ച​യി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ആ​കാ​ത്ത​തി​നാ​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ഇ​പ്പോ​ഴ​ത്തെ പു​തി​യ തീ​രു​മാ​ന പ്ര​കാ​രം ഐ​സി​എ​ഫ്, ആ​ർ​സി​എ​ഫ്, എം​സി​എ​ഫ് എ​ന്നി​വ യ​ഥാ​ക്ര​മം 720, 336, 444 കോ​ച്ചു​ക​ൾ വീ​തം നി​ർ​മി​ക്കും. 2026-27 കാ​ല​യ​ള​വി​ൽ എ​ല്ലാ യൂ​ണി​റ്റു​ക​ളും ചേ​ർ​ന്ന് 16 കോ​ച്ചു​ക​ൾ ഉ​ള്ള ട്രെ​യി​ൻ സെ​റ്റു​ക​ളു​ടെ 23 റേ​ക്കു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നാ​യി ജ​നു​വ​രി മ​ന്ത്രാ​ല​യം ജ​നു​വ​രി ര​ണ്ടി​ന് പ്ര​ത്യേ​ക നി​ർ​ദേ​ശം എ​ല്ലാ കോ​ച്ച് ഉ​ത്പാ​ദ​ക യൂ​ണി​റ്റു​ക​ൾ​ക്കും ന​ൽ​കി​ക്ക​ഴി​ഞ്ഞു.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment