അ​പ​ക​ട​കെണിയൊരുക്കി ​ദേ​ശീ​യ​പാ​ത​യി​ലെ മ​ര​ങ്ങ​ൾ; ഒരുമാസത്തിനിടെ ആറിടത്ത് മരങ്ങൾ വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു; ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെടുന്നതെന്ന് യാ​ത്ര​ക്കാ​ർ

ക​ല്ല​ടി​ക്കോ​ട്: ക​ഴി​ഞ്ഞ ഒരു ​മാ​സ​ത്തിനുള്ളി​ൽ പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യി​ൽ ആ​റി​ട​ത്ത് മ​ര​ങ്ങ​ൾ പൊ​ട്ടി​വീണു. മ​ണി​ക്കൂ​റു​ക​ൾ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. 9 വാ​ഹ​ന ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. കു​ട്ടി​ക​ള​ട​ക്ക​മു​ള്ള യാ​ത്രക്കാ​ർ ഭീ​തി​യി​ലാ​ണ്. മൈ​ല​ന്പു​ള്ളി മു​ത​ൽ ത​ച്ച​ന്പാ​റ​വ​രെ 76 മ​ര​ങ്ങ​ളാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ റോ​ഡീ​ലേയ്ക്ക് വീ​ഴാ​റാ​യി നി​ൽക്കുന്ന​ത്.

മാ​വ്, വാ​ക, മരുത് തു​ട​ങ്ങി​യ​വ​യാ​ണ് മി​ക്ക​വ​യും. 60 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്കമുള്ളവയാണ് ഇവ. ഇ​ത്ത​രം മ​ര​ങ്ങ​ൾ ചി​ത​ൽ ക​യ​റി ഉ​ൾ​ഭാ​ഗം മു​ഴു​വ​ൻ ന​ശി​ച്ച​വ​യാ​ണ്. കാ​റ്റ​ടിക്കുന്പോ​ഴും മ​ഴ​പെ​യ്യു​ന്പോ​ഴു​മാ​ണ് പ​ല​പ്പോ​ഴും ഇ​ത്ത​രം മ​ര​ങ്ങ​ൾ വീ​ഴു​ന്ന​ത്.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​റ്റും മ​ഴ​യും ഇ​ല്ലാ​ത്ത​പ്പോ​ഴാ​ണ് കല്ലടിക്കോട് ചു​ങ്ക​ത്ത് മ​രം വീ​ണ​ത്. ഇ​ടക്കുർ​ശി ബ​ഥ​നി സ്കൂ​ളിനു സ​മീ​പം നി​ൽക്കുന്ന മ​ര​ങ്ങ​ൾ ഏ​തു സ​മ​യ​വും പൊ​ട്ടി​വീ​ഴാ​മെ​ന്ന അ​വ​സ്ഥയി​ലാ​ണ്.

വാ​ഹ​നങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാരും ഭാ​ഗ്യം കൊ​ണ്ടു മാ​ത്ര​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടാ​തെ ര​ക്ഷ​പ്പെ​ടു​ന്ന​ത്. ഉ​ണ​ങ്ങി പൊ​ള്ള​യാ​യി നി​ൽക്കുന്ന ഇ​ത്ത​രം മ​ര​ങ്ങ​ൾ വെ​ട്ടിനീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യി​ൽ വെ​ട്ടി​യി​ട്ട മ​ര​ങ്ങ​ൾ റോ​ഡരികി​ൽ ഇ​ട്ടി​രിക്കുന്ന​തും അ​പ​ക​ട​ങ്ങ​ൾക്കി​ട​യാക്കുന്നുണ്ട്.

Related posts