വെളുത്തിട്ട് പാറാനും സമ്മതിക്കില്ലേ… ഫേ​സ്‌​ക്രീം കാ​ണാ​നി​ല്ല: വ​യോ​ധി​ക​യാ​യ അ​മ്മ​യു​ടെ വാ​രി​യെ​ല്ല് ക​മ്പി​പ്പാ​ര​യ്ക്ക് ത​ല്ലി ഒ​ടി​ച്ച് മകൾ

കൊ​ച്ചി: ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് അ​മ്മ​യു​ടെ വാ​രി​യെ​ല്ല് അ​ടി​ച്ചൊ​ടി​ച്ച മ​ക​ള്‍ പി​ടി​യി​ല്‍. പ​ന​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ നി​വ്യ​യെ (30) ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​മ്മ സ​ര​സു (70) ആ​ണ് ക്രൂ​ര​മ​ര്‍​ദ്ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്. നി​വ്യ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫേ​സ്‌​ക്രീം മാ​റ്റി​വ​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​മ്മ​യെ ഉ​പ​ദ്ര​വി​ച്ച​ത്.

ജ​നു​വ​രി 19ന് ​വൈ​കു​ന്നേ​രം ആ​റി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ​ര​സു​വി​ന്‍റെ ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ച്ച് ക​മ്പി​പ്പാ​ര കൊ​ണ്ട് അ​ടി​ച്ച് വാ​രി​യെ​ല്ല് ഒ​ടി​ച്ചു എ​ന്നാ​ണ് പോ​ലീ​സ് എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്ന​ത്. നാ​ട്ടു​കാ​രാ​ണ് സ​ര​സു​വി​നെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു പോ​യ​ത്. നി​ര​ന്ത​ര​മാ​യി അ​മ്മ​യു​മാ​യി മ​ക​ള്‍ പ്ര​ശ്‌​നം ഉ​ണ്ടാ​ക്കാ​റു​ണ്ട്.

മ​ക​ള്‍​ക്കെ​തി​രെ അ​മ്മ പ​രാ​തി ന​ല്‍​കി​യ​തോ​ടെ നി​വ്യ നാ​ട്ടി​ല്‍ നി​ന്നും മു​ങ്ങി. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​യി​ല്‍ നി​ന്നു​മാ​ണ് പ​ന​ങ്ങാ​ട് പോ​ലീ​സ് നി​വ്യ​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. കൊ​ല​പാ​ത​കം, ക​ഞ്ചാ​വ്, കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സു​ക​ളി​ലും പ്ര​തി​യാ​ണ് നി​വ്യ. അ​തി​നാ​ല്‍ ഗു​ണ്ട ആ​ക്ട് പ്ര​കാ​രം പ്ര​തി​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​നാ​ണ് പോ​ലീ​സ് ഒ​രു​ങ്ങു​ന്ന​ത്.

Related posts

Leave a Comment